head3
head1

വ്യായാമം പതിവാക്കി കോവിഡിനെ അകറ്റി നിര്‍ത്താമെന്ന് ഗവേഷണം

ഡബ്ലിന്‍ : കൃത്യമായി ശാരീരിക വ്യായാമം ശീലമാക്കിയവര്‍ക്ക് കോവിഡ് കാര്യമായി അപകടമുണ്ടാക്കില്ലെന്ന് പുതിയ പഠനം.അണുബാധയുടെ തീവ്രത, ആശുപത്രിപ്രവേശനം, മരണം എന്നിവയൊക്കെ ഗണ്യമായി കുറയ്ക്കാന്‍ പതിവായുള്ള വ്യായാമം സഹായിക്കുമെന്നാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.

ദിവസവും 20 മിനിറ്റ് വ്യായാമം ചെയ്യുന്നത് വളരെ ഗുണം ചെയ്യും.ആഴ്ചയില്‍ 150 മിനിറ്റ് ചിട്ടയായി വ്യായാമം ചെയ്യുന്നവര്‍ക്ക് മികച്ച സംരക്ഷണം ലഭിക്കുമെന്ന് പഠനം പറയുന്നു.പതിവ് വ്യായാമം ശ്വാസകോശ സംബന്ധമായ അണുബാധകളുടെ തീവ്രത കുറയ്ക്കുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു.മാത്രമല്ല,അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം പോലുള്ളവയുടെ അപകടസാധ്യതയും കുറയ്ക്കും.

പ്രായപൂര്‍ത്തിയായ 1.8 മില്യണ്‍ ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ പഠനമാണ് വ്യായാമത്തിന്റെ പ്രാധാന്യം അടിവരയിടുന്നത്. ഇതില്‍ പകുതിയിലധികവും (54%) സ്ത്രീകളായിരുന്നു. ദക്ഷിണ കൊറിയ, ഇംഗ്ലണ്ട്, ഇറാന്‍, കാനഡ, യുകെ, സ്പെയിന്‍, ബ്രസീല്‍, പലസ്തീന്‍, ദക്ഷിണാഫ്രിക്ക, സ്വീഡന്‍ എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.