ഡബ്ലിന്‍ : എന്‍ എം ബി ഐ (Nursing and Midwifery Board of Ireland) ബോര്‍ഡ് ഇലക്ഷനില്‍ മത്സരിക്കുന്ന മലയാളിയായ സ്ഥാനാര്‍ഥി മിട്ടു ഷിബുവിനെ വിജയിപ്പിക്കുവാന്‍ അയര്‍ലണ്ടിലെ എല്ലാ മലയാളി നഴ്സുമാരുടെയും പിന്തുണ തേടി മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് സജീവമായി രംഗത്ത്. സംഘടന പുറത്തുവിട്ട പത്രക്കുറിപ്പ് താഴെ ചേര്‍ക്കുന്നു.
നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ മിട്ടു ഷിബുവിന് നല്‍കുക, വിജയിപ്പിക്കുക
2022 സെപ്റ്റംബറില്‍ നടക്കുന്ന എന്‍ എം ബി ഐ (Nursing and Midwifery Board of Ireland) ബോര്‍ഡ് ഇലക്ഷനില്‍ മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ടിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി വയോജനപരിപാലന (care of older person) വിഭാഗത്തിലേക്ക് സംഘടനയുടെ കേന്ദ്ര കമ്മറ്റി അംഗമായ മിട്ടു ഫാബിന്‍ ആലുങ്കലിനെ (മിട്ടു ഷിബു) മത്സരിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്.
എച് എസ് സിയുടെ കീഴിലുള്ള മീത്ത് കമ്മ്യൂണിറ്റി നഴ്‌സിംഗ് യൂണിറ്റ്, ഡബ്ലിനിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ആണ് മിട്ടു ഫാബിന്‍.
ഓഗസ്റ്റ് ഒന്‍പതാം തിയ്യതിയോ അതിനു മുന്‍പോ എന്‍എംബിഐ പിന്‍ നമ്പര്‍/റെജിസ്‌ട്രേഷന്‍ ലഭിച്ച എല്ലാ നഴ്സുമാര്‍ക്കും സെപ്റ്റംബര്‍ 13 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ആയി വോട്ട് ചെയ്യാന്‍ സാധിക്കും.
ജാതി, മത, വര്‍ണ്ണ, രാഷ്ട്രീയ വ്യത്യാസമില്ലാതെ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന എല്ലാ മൈഗ്രന്റ് നഴ്സുമാര്‍ക്കും അംഗത്വമെടുക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന സംഘടനയാണ് മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട്. നിലവില്‍ ഇന്ത്യാക്കാരായ നഴ്‌സുമാര്‍ക്ക് പുറമെ ഫിലിപ്പീന്‍സില്‍ നിന്നും നൈജീരിയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി നഴ്‌സുമാര്‍ ഈ സംഘടനയില്‍ അംഗത്വം എടുത്തിട്ടുണ്ട്.
എന്തുകൊണ്ട് മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു?
2020ല്‍ സംഘടന രൂപീകരിച്ചതിനു ശേഷം പ്രവാസി നഴ്‌സുമാരുടെ വര്‍ക്ക് പെര്‍മിറ്റ്, ജോലി സംബന്ധമായ പരാതികള്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ INMOയുടെ സഹായത്തോടെ ഇടപെടുകയും അവക്ക് പരിഹാരം കണ്ടുവരികയും ചെയ്യുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സംഘടനക്ക് ലഭിക്കുന്ന പരാതികളില്‍ ഭൂരിഭാഗവും എന്‍എംബിഐ റെജിസ്‌ട്രേഷന്‍, ഡിസിഷന്‍ ലെറ്റര്‍ എന്നിവ ലഭിക്കുന്നതിലെ വലിയ കാലതാമസം, ആപ്റ്റിട്യൂഡ്/ അഡാപ്‌റ്റേഷന്‍ പരീക്ഷ നടത്തിപ്പിലെ അപാകത എന്നിവയെപ്പറ്റി ആയിരുന്നു.
ഈ വിഷയങ്ങള്‍ ഉന്നയിച്ചു മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് ഭാരവാഹികള്‍ പലതവണ നഴ്‌സിംഗ് ബോര്‍ഡ് സി ഇ ഓ ഷീല മക്ക്‌ലെലാന്‍ഡുമായി ചര്‍ച്ച നടത്തുകയും ഈ വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കുകയും അതിന്റെ ഫലമായി പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും ചെയ്തിരുന്നു. വിദേശ നഴ്‌സുമാരുടെ റെജിസ്‌ട്രേഷന്‍ നടപടികളിലെ കാലതാമസം പരിഹരിക്കാന്‍ പുതിയ 10 തസ്തികകള്‍ എന്‍എംബിഐ സൃഷ്ടിക്കുകയും അവയിലേക്ക് നിയമനം നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും നിലവില്‍ അതിനനുസരിച്ചുള്ള പ്രാതിനിധ്യം ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് എന്‍എംബിഐയില്‍ ഇല്ല എന്നത് ഒരു വസ്തുതയാണ്.
എന്‍ എം ബി ഐ തന്നെ നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ടിനു അയച്ചുതന്ന Consultation to Inform NMBI’s Statement of Strategy 2023-2025 പറയുന്നത് 2021ല്‍ അയര്‍ലണ്ടില്‍ പഠിച്ചിറങ്ങിയ 1526 നഴ്‌സുമാര്‍ എന്‍ എം ബി ഐയില്‍ റജിസ്റ്റര്‍ ചെയ്തപ്പോള്‍ യൂറോപ്പിയന്‍ യൂണിയന് പുറത്തുനിന്നു 3094 നഴ്‌സുമാര്‍ റജിസ്റ്റര്‍ ചെയ്തു എന്നാണ്. ഈ 3094ല്‍ 90% പേരും ഇന്ത്യയില്‍ നിന്നായിരുന്നു എന്നും പ്രസ്തുത ഡോക്യൂമെന്റ് പറയുന്നു.
അതായത് അയര്‍ലണ്ടില്‍ നിന്ന് പഠിച്ചിറങ്ങുന്ന നഴ്‌സുമാരുടെ ഇരട്ടിയോളം നഴ്‌സുമാര്‍ ഇന്ത്യയില്‍ നിന്ന് എന്‍ എം ബി ഐയില്‍ റജിസ്റ്റര്‍ ചെയ്യുന്നു. എന്നാല്‍ ഇതിനു തത്തുല്യമായ ഒരു പ്രാതിനിധ്യം എന്‍ എം ബി ഐയില്‍ പ്രവാസികള്‍ക്ക് ഇല്ല എന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ടിന്റെ പ്രധിനിധി ഈ തിരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് പ്രവാസി നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അത്യാവശ്യമാണെന്നുള്ള വിലയിരുത്തലില്‍ നിന്നാണ് മിട്ടുവിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.
അതിനാല്‍ എല്ലാ ഇന്ത്യന്‍ നഴ്‌സുമാരും അവരുടെ വോട്ടുകള്‍ നല്‍കി മിട്ടുവിനെ എന്‍ എം ബി ഐ ബോര്‍ഡ് മെമ്പര്‍ ആയി തിരഞ്ഞെടുക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
വര്‍ഗ്ഗീസ് ജോയ് (കണ്‍വീനര്‍)
ഐബി തോമസ് (ജോയിന്റ് കണ്‍വീനര്‍)
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.