head1
head3

പ്രവാസി കുട്ടികള്‍ക്കായി സ്വാതന്ത്ര്യദിന വെര്‍ച്വല്‍ ടൂര്‍ ഒരുക്കി അക്ഷര ലേണിംഗ്സ്

ഡബ്ലിന്‍: ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ജീവിക്കുന്ന ഇന്ത്യന്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കൂടുതലറിയാന്‍ അവസരമൊരുക്കി അക്ഷര ലേണിംഗ്സ് ഇന്ന് സൗജന്യ വെര്‍ച്വല്‍ ടൂര്‍ സംഘടിപ്പിക്കുന്നു. അക്ഷരയുടെ മലയാളം അധ്യാപകരാണ് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന വെര്‍ച്വല്‍ ടൂര്‍ നയിക്കുന്നത്. സംഗീത അധ്യാപകരും ഒപ്പമുണ്ടാകും.

സംഗീത പരിപാടികള്‍, ക്രാഫ്റ്റ് വര്‍ക്ക് സെഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് വൈറല്‍ ടൂര്‍. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു അവതരണവും പരിപാടിയിലുണ്ടാകും. താല്‍പ്പര്യമുള്ളവര്‍ക്കെല്ലാം വിജ്ഞാനപ്രദവും കൗതുകകരവുമായ ഈ യാത്രയുടെ ഭാഗമാകാമെന്ന് അക്ഷര ലേണിംഗ്സ് ടീം അറിയിച്ചു.

വീഡിയോ മീറ്റിംഗില്‍ ചേരുന്നതിന് https://meet.google.com/uyh-tekz-bmb എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഫോണ്‍ വഴി കയറുന്നതിന് (IE) +353 1 571 1248 ഡയല്‍ ചെയ്ത ശേഷം 547 422 415# ഈ പിന്‍ നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.akshara.ie/ , 0894561890 (ജോജി), +91 82818 55178 (ജോബി)

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.