ഡബ്ലിന് : അയര്‍ലണ്ടില്‍ ഭവന വില കൂടുതല്‍ ഉയരങ്ങളിലേയ്ക്ക്. രാജ്യത്തെ ഭവന വില ജൂണ്‍ മാസത്തില്‍ 14.1% വര്‍ധിച്ചതായി സിഎസ്ഒ വെളിപ്പെടുത്തുന്നു. ഡബ്ലിനില്‍ വീടുകള്‍ക്ക് 11.8% വില കൂടി. 2007 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് വിലയെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ ഡബ്ലിന് പുറത്ത് വീടുകളുടെ വിലയില്‍ 16% വര്‍ധനവാണുണ്ടായത്. ജൂണില്‍ ദേശീയതലത്തില്‍ ഭവന വിലകള്‍ 1.2 ശതമാനമാണ് കൂടിയത്. മേയ് മാസം ഇത് 0.8 ശതമാനമായിരുന്നു.
ജൂണില്‍ 4,087 വീടുകളാണ് വിപണി വിലയ്ക്ക് വാങ്ങിയത്. കഴിഞ്ഞ വര്‍ഷം ഈ സമയം 3,473 പര്‍ച്ചേസുകളായിരുന്നു നടന്നത്. ഇക്കാര്യത്തില്‍ ഈ വര്‍ഷം 17.7% വര്‍ധനവാണ്. നിലവിലുള്ള താമസസ്ഥലങ്ങളാണ് വില്‍പ്പന നടന്നവയില്‍ 81 ശതമാനമെന്ന് (3,308 എണ്ണം) സി എസ് ഒ പറയുന്നു. ബാക്കിയുള്ള 779 വീടുകള്‍ പുതിയ വീടുകളാണ്.
കാവന്‍, ഡോണഗേല്‍, ലെട്രിം, മോനാഗന്‍, സ്ലിഗോ എന്നിവിടങ്ങളിലാണ് ഡബ്ലിനിനു പുറത്ത് ഏറ്റവും വലിയ വില വര്‍ധനവ് ഉണ്ടായത്. ക്ലെയര്‍, ലിമെറിക്ക്, ടിപ്പററി എന്നിവ ഉള്‍പ്പെടുന്ന മിഡ്-വെസ്റ്റില്‍ വീടുകളുടെ വില 12% വര്‍ദ്ധിച്ചു. ഭവനത്തിന്റെ ശരാശരി വില 290,000 യൂറോ ആയിരുന്നു. ഏറ്റവും കുറഞ്ഞ ശരാശരി വില ലോംഗ്‌ഫോര്‍ഡിലാണ് (140,000 യൂറോ) രേഖപ്പെടുത്തിയത്.
ഡബ്ലിന്‍ മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന ശരാശരി വില (415,000 യൂറോ) രേഖപ്പെടുത്തിയത്. ഡണ്‍ലേരി -റാത്ത്ഡൗണിലാണ് ഏറ്റവും ഉയര്‍ന്ന വില (6,05,000 യൂറോ) രേഖപ്പെടുത്തിയത്. സൗത്ത് ഡബ്ലിനിലാണ് ഈ റീജിയണിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് (375,000 യൂറോ) വില്‍പ്പന നടന്നത്. ഡബ്ലിനിനു പുറത്ത് ഏറ്റവും ഉയര്‍ന്ന ശരാശരി വില ലഭിച്ചത് വിക്ലോവിലും (400,000 യൂറോ) കില്‍ഡെയറിലുമാണ് (350,000 യൂറോ). ഏറ്റവും കുറഞ്ഞ വില ലോങ്ഫോര്‍ഡിലാണ് രേഖപ്പെടുത്തിയത് (140,000 യൂറോ).
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.