ഡബ്ലിന്‍: കോസ്റ്റ് ഓഫ് ലിവിംഗ് പാക്കേജിന്റെ ഭാഗമായി ഡിസംബറിലെ ചൈല്‍ഡ് ബെനിഫിറ്റ്, സാധാരണ പേയ്മെന്റിന്റെ ഇരട്ടി പേയ്മെന്റാക്കി ഉയര്‍ത്തി നല്കാന് സര്‍ക്കാര്‍ പരിഗണിക്കുന്നതായി സൂചനകള്‍. ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായേക്കും. സെപ്റ്റംബര്‍ 27നാണ് ബഡ്ജറ്റ് അവതരിപ്പിക്കുക.
ഇപ്പോള്‍ പ്രതിമാസം 140 യൂറോ ലഭിക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഡിസംബറില്‍ €280 ലഭിച്ചേക്കും. രണ്ട് കുട്ടികളുണ്ടെങ്കില്‍ 560 യൂറോയാവും ചൈല്‍ഡ് ബെനഫിറ്റായി മാതാപിതാക്കള്‍ക്ക് ലഭിക്കുക.
ഈ നയം ഭരണമുന്നണി സഖ്യകക്ഷികള്‍ അംഗീകരിച്ചാല്‍ മൂന്ന് കുട്ടികളുള്ള ഒരു കുടുംബത്തിന് €840 ലഭിക്കും.
ധനമന്ത്രി പാസ്ചല്‍ ഡോണോഹോ, പൊതു ചെലവ് മന്ത്രി മൈക്കല്‍ മഗ്രാത്ത്, സാമൂഹിക സംരക്ഷണ മന്ത്രി ഹീതര്‍ ഹംഫ്രീസ് എന്നിവരുടെ വകുപ്പുകള്‍ സംയോജിച്ചു നടപ്പാക്കുന്ന പദ്ധതികള്‍ പ്രകാരം, ക്രിസ്മസിന് മുമ്പ് രക്ഷിതാക്കള്‍ക്ക് പണം നല്‍കും.
അയര്‍ലണ്ടിലെ നികുതി വരുമാനത്തിലെ മിച്ചം, നിലവിലുള്ള വര്‍ഷത്തിലെ ആദ്യ ആറ് മാസത്തേക്ക് മാത്രം ലഭിച്ചത് 5 ബില്യണ്‍ യൂറോ ആണ്. ഇത് ഇരട്ട ചൈല്‍ഡ് ബെനിഫിറ്റ് പേയ്മെന്റിനും മറ്റ് ജീവിതച്ചെലവ് നടപടികള്‍ക്കുമായി ഉപയോഗിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.