സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിയില്‍ എണ്ണവില ഇടിഞ്ഞു; വില ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍
ഡബ്ലിന്‍ : സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിയും ആവശ്യകതയിലെ കുറവും മൂലം എണ്ണ വില ഇടിഞ്ഞു. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേയ്ക്കാണ് എണ്ണ വില എത്തിയിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് വില 50 സെന്റ് (0.5%) ഇടിഞ്ഞ് ബാരലിന് 93.62 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന് 66 സെന്റും (0.8%) വില കുറഞ്ഞു. 87.88 ഡോളറാണ് ഇപ്പോഴത്തെ വില. പണപ്പെരുപ്പത്തിന്റെ ആഘാതത്തില്‍ വിപണി അസ്വസ്ഥമായതോടെയാണ് എണ്ണ വില സമ്മര്‍ദ്ദത്തിലായത്. വിതരണം കര്‍ശനമാക്കിയതോടെ വിലയും താഴ്ന്നു.
അതിനിടെ, എണ്ണ ഉല്‍പ്പാദനം പ്രതിദിനം 100,000 ബാരല്‍ വര്‍ദ്ധിപ്പിക്കാന്‍ ഒപെക് + ഗ്രൂപ്പുകള്‍ ധാരണയിലെത്തി. 1982ന് ശേഷമുള്ള ഏറ്റവും ചെറിയ വര്‍ദ്ധനവാണിത്. സെപ്റ്റംബറില്‍ എണ്ണ ഉല്‍പ്പാദന ലക്ഷ്യം പ്രതിദിനം 100,000 ബാരല്‍ (ബി പി ഡി) ഉയര്‍ത്താനാണ് ഒപെക് + പ്രൊഡ്യൂസര്‍ ഗ്രൂപ്പ് തീരുമാനിച്ചത്.
സാമ്പത്തിക മാന്ദ്യം ഉറപ്പാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല, 1995ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലേയ്ക്ക് പലിശനിരക്ക് ഉയര്‍ത്തുകയും ചെയ്തു. ഇതോടെ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് എണ്ണ വില ഇടിയുന്നത്.
ഡിസംബര്‍ 5 മുതലാണ് റഷ്യന്‍ ക്രൂഡ്, ഓയില്‍ ഉല്‍പ്പന്നങ്ങളുടെ കടല്‍ വഴി ഇറക്കുമതി നിരോധിച്ചുകൊണ്ടുള്ള യൂറോപ്യന്‍ യൂണിയന്‍ ഉപരോധം നിലവില്‍ വരിക. ഇതോടെ വിന്ററില്‍ വിതരണം ആശങ്കപ്പെടുത്തുന്ന നിലയിലെത്തുമെന്നാണ് കരുതുന്നത്. അതേസമയം, കടല്‍ വഴിയുള്ള റഷ്യന്‍ ഇറക്കുമതി ഇയു നിര്‍ത്തുന്നതോടെ, മിഡില്‍ ഈസ്റ്റേണ്‍ ഉല്‍പ്പാദകര്‍ അവരുടെ ബാരലുകള്‍ യൂറോപ്പിലേക്ക് തിരിച്ചുവിടുമോ എന്ന പ്രധാന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.