head1
head3

ജോണിക്കുട്ടിയുടെ ഐറിഷ് ഹാമിലി’ യുടെ ടൈറ്റില്‍ സോങ്ങ് പുറത്തിറങ്ങി.

ഡബ്ലിൻ : കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘Our Home’ ടീമിന്റെ പുതിയ വെബ് സീരിസായ ‘ജോണിക്കുട്ടിയുടെ ഐറിഷ് ഫാമിലി’യുടെ അവതരണ ഗാനം പുറത്തിറങ്ങി. ആദ്യഘട്ട ചിത്രീകരണം ഡബ്ലിനിലും പരിസര പ്രദേശങ്ങളിലും പൂര്‍ത്തിയായി. ഡ്രീം ആന്‍ഡ് പാഷന്‍ ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ബിപിന്‍ മേലേക്കുറ്റ് ആണ്, നിര്‍മാണം നിഷ ബിപിന്‍.

അയര്‍ലണ്ടും ഒരു പ്രധാന കഥാപാത്രമായി വരുന്ന ഈ സീരിസിന്റെ പിന്നണിയില്‍ മലയാള സിനിമയില്‍ നിന്നുള്ളവരും സഹകരിക്കുന്നുണ്ട്. ഇന്ദ്രന്‍സിന്റെ പുതിയ ചിത്രമായ വാമനന്റെ സംഗീത സംവിധായകനായ നിധിന്‍ ജോര്‍ജ്ജ് ആണ് ജോണിക്കുട്ടിയുടെ ഐറിഷ് ഫാമിലി യുടെ ഗാനം ആലപിച്ചിരിക്കുന്നത്. വെബ് സീരീസ്, നിരവധി ആല്‍ബങ്ങള്‍ എന്നിവക്കെല്ലാം ഗാനരചന, സംഗീതം നല്‍കിയിട്ടുളള യാസിര്‍ പരത്തക്കാടാണ് ഇവിടെയും ഗാന രചനയും സംഗീതവും നല്‍കിയിരിക്കുന്നത്.

ജോണിക്കുട്ടിയുടെയും ഫാമിലിയുടെയും കഥ പറയുന്ന ഈ ഷോര്‍ട്ട് ഫിലിമില്‍ ജോണിക്കുട്ടിയായി വേഷമിടുന്നത് അയര്‍ലണ്ട് മലയാളിയായ പ്രിന്‍സ് ജോസഫ് അങ്കമാലിയാണ്. ആദ്യ എപ്പിസോഡിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരുന്നൂ.ഡ്രീം ആന്‍ഡ് പാഷന്‍ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് ഈ ഗാനം ആസ്വദിക്കാം…
ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.