head3
head1

കാവനിലും ഓണപ്പൂവിളി ഉയരുന്നു… ഓണാഘോഷവുമായി കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍

കാവന്‍ : ഓണത്തിന്റെ ഗൃഹാതുരതകളെ ആസ്വാദ്യകരമായ ആഘോഷമാക്കാന്‍ കാവനിലെ മലയാളി സമൂഹവും ഉണരുന്നു. ഓണത്തപ്പനെ വരവേല്‍ക്കാന്‍ വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികളാണ് കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്നത്.

സെപ്റ്റംബര്‍ മൂന്നിന് ബല്ലിഹേയ്സ് കമ്യൂണിറ്റി ഹാളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ നീണ്ടു നില്‍ക്കുന്ന പരിപാടികളോടെയാണ് കാവനില്‍ ഓണം ‘എത്തുക’.

കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, തിരുവാതിര, പുലികളി, സ്‌കിറ്റുകള്‍, ഡാന്‍സ്, ഗെയിംസ്, സമ്മാനവിതരണം, പൂക്കള മല്‍സരം, വടംവലി മല്‍സരം എന്നിവയൊക്കെയാണ് ഒരുക്കിയിട്ടുള്ളത്. ഇതൊക്കെ നേരിട്ടു കാണാന്‍ മാവേലി തമ്പുരാനും എത്തും…!

12നുമുകളില്‍ പ്രായമുള്ളവര്‍ക്ക് 20 യൂറോയും കുട്ടികള്‍ക്ക് 15 യൂറോയുമാണ് ടിക്കറ്റ് നിരക്ക്.

കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 353 89 268 8642

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.