ലണ്ടന്‍ : സാമ്പത്തിക മാന്ദ്യം ഉറപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപനം. ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന മാന്ദ്യമായിരിക്കും ഉണ്ടാവുകയെന്നാണ് ബാങ്കിന്റെ നിരീക്ഷണം വന്നത്. രാജ്യത്തെ പണപ്പെരുപ്പം 13.3% ആയതിനെ തുടര്‍ന്ന് പലിശ നിരക്ക് 1.75% ആയി ബാങ്ക് ഉയര്‍ത്തിയിരുന്നു. 2008ലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് സമാനമായ അഞ്ച് പാദങ്ങള്‍ നീണ്ടുനില്‍ക്കുന്ന മാന്ദ്യമായിരിക്കും ഇവിടെ ഉണ്ടാവുകയെന്ന് ബാങ്ക് പറയുന്നു.
മാന്ദ്യത്തെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന മുന്നറിയിപ്പാണ് ബാങ്ക് നല്‍കുന്നത്. പലിശ നിരക്ക് ഉയര്‍ത്തി പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് ബാങ്ക് നടത്തുന്നത്. എന്നാല്‍ ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
പലിശനിരക്കുയര്‍ത്തിയത് ജനജീവിതത്തെ വളരെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍, ബാങ്ക് ലോണുകള്‍, കാര്‍ ലോണുകള്‍ എന്നിവയുടെയെല്ലാം നിരക്കുയര്‍ത്തും. കടം കൊടുക്കുന്നവര്‍ പലിശനിരക്ക് വര്‍ദ്ധിപ്പിക്കും. ഇതോടെ മോര്‍ട്ട്‌ഗേജുകളുടെയും നിരക്കുകള്‍ ഉയരും. ഇത് കുടുംബങ്ങളുടെ പ്രതിമാസ ജീവിതച്ചെലവ് വര്‍ധിപ്പിക്കും. കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ 3,500 യൂറോയിലെത്തുമെന്നാണ് കരുതുന്നത്. ഇതും കുടുംബച്ചെലവുകളുയര്‍ത്തുന്നതാണ്.
പണപ്പെരുപ്പം ഒക്ടോബറില്‍ 13.3% എത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നേരത്തേ പ്രവചിച്ചിരുന്നു. സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച നിലച്ചാല്‍, രാജ്യം മാന്ദ്യത്തിലേക്ക് വീഴുമെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ കടമെടുക്കുന്നതിനുള്ള ചെലവ് വര്‍ധിക്കും. ഇതേ തുടര്‍ന്ന് ആളുകള്‍ക്ക് ചെലവുകള്‍ കുറയ്ക്കേണ്ടതായി വരും. ഒരു വര്‍ഷത്തിനുള്ളില്‍ പണപ്പെരുപ്പം ഒമ്പത് ശതമാനത്തിന് മുകളിലായിരിക്കുമെന്നാണ് ബാങ്ക് കരുതുന്നത്.
രാജ്യത്തെ പണപ്പെരുപ്പം കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കി(9.4%)ലാണ്. ജീവിതച്ചെലവ് മൂലമുള്ള പ്രതിസന്ധി രാജ്യത്തുടനീളമുള്ള ആളുകളെ ബാധിച്ചിരിക്കുകയാണ്. 1995ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണ് ബാങ്ക് പലിശ നിരക്കില്‍ വരുത്തിയിരിക്കുന്നത്. സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് 2008 ഡിസംബറില്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു.
ഒമ്പത് സാമ്പത്തിക വിദഗ്ധരടങ്ങിയ മോണിറ്ററി പോളിസി കമ്മിറ്റിയാണ് പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ജൂണിലാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്. നിരക്ക് 1% ല്‍ നിന്ന് 1.25% ആയാണ് ഉയര്‍ത്തിയത്. ഇത് ആറാം തവണയാണ് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്.
പണപ്പെരുപ്പത്തെ രണ്ടു ശതമാനമെന്ന ലക്ഷ്യത്തില്‍ ഉറപ്പിച്ചുനിര്‍ത്താനാണ് ബാങ്ക് ശ്രമിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. അതിനായാണ് പലിശനിരക്കുയര്‍ത്തുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.
യുകെയ്ക്കൊപ്പം മറ്റ് രാജ്യങ്ങളും പണപ്പെരുപ്പത്തെ നേരിടാന്‍ തയ്യാറെടുപ്പ് നടത്തിക്കഴിഞ്ഞു. യുഎസ് സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകള്‍ 2.25% മുതല്‍ 2.5% വരെ വര്‍ധിപ്പിച്ചിരുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും 11 വര്‍ഷത്തിനിടെ ആദ്യമായി പലിശനിരക്കുകളുയര്‍ത്തി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.