head1
head3

ഈസ്റ്റ് കോര്‍ക്ക് മലയാളീ സമൂഹത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10ന്

കോര്‍ക്ക് : അയര്‍ലണ്ടിലെ ചരിത്ര പ്രസിദ്ധവും പുരാതനവുമായ കോര്‍ക്ക് നഗരത്തിലെ പ്രശസ്തമായ മലയാളി കൂട്ടായ്മയായ ഈസ്റ്റ് കോര്‍ക്ക് മലയാളി അസോസിയേഷന്റെ പതിനാലാമത് ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 10ന് ലിസ്ഗൂള്‍ഡ് കമ്മ്യൂണിറ്റി സെന്റ്ററില്‍ വച്ച് പൂര്‍വ്വാധികം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു.

വര്‍ഷങ്ങളായി കോര്‍ക്കിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യമായ ഈസ്റ്റ് കോര്‍ക്ക് മലയാളി അസോസിയേഷന്‍ 2009 സെപ്റ്റംബര്‍ 5ന് കാരിക്ക്‌ടോഹില്‍ സാമൂഹിക കേന്ദ്രത്തില്‍ അജി ചാണ്ടി, ഷിജു കെ എസ്, ജിനോ ജോസഫ്, ആന്റോ ഔസേപ്പ്, റ്റോജി മലയില്‍, എബിന്‍ ജോസഫ്, മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദ്യത്തെ ഓണാഘോഷം ഒരുക്കിയത്. പിന്നീട് സാമുദായിക സാംസ്‌കാരിക കലാ മേഖലകളിലും സ്വദേശത്തും വിദേശത്തും പല തരത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളിലും തങ്ങളുടെ സാധിധ്യം അറിയിക്കുവാന്‍ ഈസ്റ്റ് കോര്‍ക്ക് അസോസിയേഷന് സാധിച്ചു.

കേരളത്തില്‍ ഓഖി ദുരന്തമുഖത്തും, അതിപ്രളയ ദുരിത സമയത്തും പിന്നീട് കോവിഡ് മഹാമാരിയുടെ സമയത്തും കേരള സര്‍ക്കാരിനോടും മറ്റു സന്നദ്ധ സംഘടനകളുടെ കൂടെയും തോളോട്‌തോള്‍ ചേര്‍ന്ന് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നല്‍കിയ സഹായങ്ങള്‍ക്ക് അധികാരികളുടെ പ്രശംസ പിടിച്ചു പറ്റുവാന്‍ ഈസ്റ്റ് കോര്‍ക്ക് അസോസിയേഷന് സാധിച്ചു.

പ്രവര്‍ത്തനപാതയില്‍ അഭിമാനപൂര്‍ണ്ണമായ പതിനഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിക്കുന്ന ഈ അവസത്തില്‍ പുതുമയാര്‍ന്ന കലാ-കായിക മത്സരങ്ങളും കേരള തനിമയാര്‍ന്ന നാടന്‍ കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സാംസ്‌കാരിക ഘോഷയാത്രയും നടത്തുവാന്‍ തീരുമാനിച്ചതായി സംഘാടകരായ സിന്റോ ആന്റ്റു, ജിനോ ജോസഫ്, അജു ആന്റണി, ഷിജു കെ. എസ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.