head1
head3

നോര്‍ത്ത് ഡബ്ലിനില്‍ വ്യാജ രണ്ട് യൂറോ നാണയങ്ങള്‍ പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍

ഡബ്ലിന്‍ : നോര്‍ത്ത് ഡബ്ലിനില്‍ വ്യാജ രണ്ട് യൂറോ നാണയങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ഇയാളുടെ 73,986 യൂറോ മൂല്യമുള്ള ആസ്തികളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.

നോര്‍ത്ത് ഡബ്ലിനിലെ റഹേനിയിലെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം അവസാനം വ്യാജ നാണയങ്ങളെക്കുറിച്ച് നടത്തിയ പരിശോധനയില്‍ 2,920 യൂറോ വിലയുള്ള വ്യാജ 2 യൂറോ നാണയങ്ങളാണ് കണ്ടെത്തിയത്. ഏകദേശം 1,500 രണ്ട് യൂറോയുടെ വ്യാജ നാണയങ്ങളാണ് ഗാര്‍ഡ പിടിച്ചെടുത്തത്.

ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇത്തരത്തിലുള്ള ഈ മേഖലയിലെ ആദ്യത്തെ സംഭവമാണിതെന്ന് സൂപ്രണ്ട് കൈട്രിയോണ ഗണ്‍ പറഞ്ഞു.

വ്യജ യൂറോ നാണയത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ഥിച്ചു. നാണയത്തിലെ ‘ഐര്‍’ എന്ന വാക്കില്‍ ‘ഫഡ’ വ്യക്തമായി കാണുന്നില്ലെങ്കില്‍ അത് വ്യാജമാണെന്ന് തിരിച്ചറിയാമെന്ന് സൂപ്രണ്ട് പറഞ്ഞു.

നാണയം വലത്തേക്ക് ചെരിച്ചു നോക്കിയാല്‍, ഫഡ ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമാകുമെന്നും ഗണ്‍ പറഞ്ഞു. ഭൂരിഭാഗം നാണയങ്ങളും അയര്‍ലണ്ടില്‍ നിന്നോ ജര്‍മ്മനിയില്‍ നിന്നോ ഉള്ളവയാണ്. എന്നാല്‍ ഇവയുടെ ഗുണനിലവാരമാണ് സംശയമുണ്ടാക്കുന്നത്. ഒറിജിനലില്‍ (ഐറിഷില്‍), ‘ഐര്‍’ എന്ന വാക്കിലെ ‘ഇ’യില്‍ ‘ഫഡ’ ഉണ്ടാവുകയും ചെയ്യും. ഭൂരിഭാഗം നാണയങ്ങളും 2007ല്‍ പുറപ്പെടുവിച്ചതാണ്.

ഡബ്ലിനിലെ റഹെനി ഗാര്‍ഡ സ്റ്റേഷനാണ് ഈ വ്യാജ യൂറോ അന്വേഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അവര്‍ പറഞ്ഞു. കള്ളപ്പണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും ഗാര്‍ഡ നിര്‍ദ്ദേശിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.