head1
head3

എസ്.എം.വൈ.എം ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച ഫിനിക്‌സ് പാര്‍ക്കില്‍

ഡബ്ലിന്‍ : സീറോ മലബാര്‍ സഭയുടെ യുവജനവിഭാഗമായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (SMYM) സംഘടിപ്പിക്കുന്ന 16 വയസിനു മേല്‍ പ്രായമുള്ള യുവജനങ്ങള്‍ക്കായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2022 ഓഗസ്റ്റ് 6 ശനിയാഴ്ച രാവിലെ 9:30 മുതല്‍ ഫിനിക്സ്റ്റ് പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 11 കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ മത്സരത്തിലെ വിജയികള്‍ക്ക് യുവജനങ്ങള്‍ക്ക് പ്രിയങ്കരനായിരുന്ന മാര്‍പാപ്പ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്റെ പേരിലുള്ള എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡുമാണ് സമ്മാനം.

രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിക്ക് പുറമെ ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ടീമുകള്‍ കോര്‍ക്കില്‍ നടക്കുന്ന നാഷണല്‍ തലത്തിലുള്ള മത്സരത്തില്‍ പങ്കെടുക്കും. സീറോ മലബാര്‍ സഭയുടെ നൂറോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന ആവേശകരമായ ഈ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.