ബ്രസല്‍സ് : അയര്‍ലണ്ടിലും യുകെയിലും ആമസോണ്‍ പ്രൈം വാര്‍ഷിക മെംബര്‍ഷിപ്പ് ഫീസ് വര്‍ധിപ്പിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന ചെലവുകളുടെ പേരിലാണ് യൂറോപ്പിലെമ്പാടും ആമസോണ്‍ പ്രൈം ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്.
സെപ്തംബര്‍ മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. ഇതനുസരിച്ച് യുകെയിലെയും അയര്‍ലണ്ടിലെയും ആമസോണ്‍ ഉപഭോക്താക്കള്‍ പ്രതിമാസം 8.99 പൗണ്ടായിരിക്കും ഫീസ് നല്‍കേണ്ടി വരിക. ഏതാണ്ട് 20% വര്‍ധനവാണ് ഇവിടങ്ങളില്‍ വരുത്തിയിരിക്കുന്നതെന്നാണ് സൂചന.
പുതിയ വര്‍ധനവനുസരിച്ച് യുകെയിലെ ആമസോണ്‍ പ്രൈം ഉപഭോക്താക്കളുടെ വാര്‍ഷിക വരിസംഖ്യ 79 പൗണ്ടില്‍ നിന്ന് 95 പൗണ്ടാകും. അയര്‍ലണ്ടിലെ ഉപഭോക്താക്കളും ഈ നിരക്കാക്കും നല്‍കേണ്ടി വരിക.
ജര്‍മ്മനിയില്‍ ആമസോണ്‍ പ്രൈം ഫീസില്‍ 30 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ നിരക്ക് കൂട്ടിയത്. 43 ശതമാനമാണ് ഇവിടെ ഉയര്‍ത്തിയത്. സ്‌പെയിനിലും ഇറ്റലിയിലും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
2014ന് ശേഷം ആദ്യമായാണ് യുകെയില്‍ ആമസോണ്‍ പ്രൈമിന്റെ വില ഉയര്‍ത്തുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു. കോവിഡ് പാന്‍ഡെമികിനെ തുടര്‍ന്ന് 2015ന് ശേഷം ആമസോണിന് ആദ്യമായി നഷ്ടം നേരിടേണ്ടി വന്നത് വാര്‍ത്തയായിരുന്നു. ഫെബ്രുവരിയില്‍ യു എസില്‍ ആമസോണ്‍ നിരക്കുകള്‍ കൂട്ടിയിരുന്നു. തുടര്‍ന്നാണ് യൂറോപ്യന്‍ വിപണിയിലും നിരക്ക് വര്‍ധിപ്പിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn


Comments are closed.