ഡബ്ലിന്‍ : സര്‍വ്വീസ് മുടങ്ങുന്നത് ഒഴിവാക്കാന്‍ ബസ് ഏറാന്‍ 150 പുതിയ ഡ്രൈവര്‍മാരെ കൂടി നിയമിക്കുന്നു. ഫുള്‍ ടൈം, പാര്‍ട് ടൈം, സീസണല്‍ വിഭാഗങ്ങളിലാണ് നിയമനം നടത്തുക. അടുത്തിടെ 100 പുതിയ ഡ്രൈവര്‍മാരെ ബസ് ഏറാന്‍ നിയമിച്ചിരുന്നു. ഞായറാഴ്ച ജീവനക്കാരുടെ കുറവു മൂലം 2.5% സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ജീവനക്കാരില്ലാത്തതിനാല്‍ ഞായറാഴ്ച ബസ് സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു.
സ്റ്റാഫ് റിക്രൂട്ട്മെന്റും റീടെന്‍ഷനും ഗതാഗത മേഖലയും നേരിടുന്ന പ്രധാന പ്രശ്നമാണെന്ന് നാഷണല്‍ ബസ് ആന്‍ഡ് റെയില്വര്ക്കേഴ്സ് യൂണിയന് (എന്‍ബിആര്‍യു) ജനറല്‍ സെക്രട്ടറി ഡെര്‍മോട്ട് ഒ ലിയറി പറഞ്ഞു.
സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ച പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഫോറം പ്രാവര്‍ത്തികമാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ഞായറാഴ്ച ബസ് സര്‍വ്വീസുകള്‍ മുടങ്ങിയത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.