ഡബ്ലിന്‍ : സാമൂഹിക സുരക്ഷാ വകുപ്പിന്റെ ബാക്ക് ടു സ്‌കൂള്‍ അലവന്‍സിന് ഇപ്പോള്‍ അപേക്ഷിക്കാം. 100 യൂറോയാണ് അധിക അലവന്‍സായി ലഭിക്കുക. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടയിലും സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ ചെലവ് നികത്താന്‍ കുടുംബങ്ങളെ സഹായിക്കുന്നതിനാണ് ഈ ഒറ്റത്തവണ പേയ്‌മെന്റ് ലഭ്യമാക്കുന്നത്. ഓരോ കുട്ടിക്കുമുള്ള പേയ്‌മെന്റ് നിരക്കുകള്‍ ഈ വര്‍ഷം 10 മുതല്‍ 160 യൂറോ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്.
അടുത്ത തിങ്കളാഴ്ച മുതല്‍ ഈ അലവന്‍സ് ലഭിച്ചു തുടങ്ങും. ഈ ആഴ്ച 1,24,000 കുടുംബങ്ങള്‍ക്ക് പേയ്‌മെന്റുകള്‍ വിതരണം ചെയ്യുമെന്ന് സാമൂഹിക സുരക്ഷാ മന്ത്രി അറിയിച്ചു. പദ്ധതി പ്രയോജനപ്പെടുത്താത്ത അര്‍ഹരായ രക്ഷിതാക്കള്‍ സെപ്തംബര്‍ 30ന് മുമ്പ് അപേക്ഷിക്കണമെന്ന് മന്ത്രി ഹീതര്‍ ഹംഫ്രീസ് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ലോക്കല്‍ Intreo Centre വഴിയോ MyWelfare.ie. വഴിയോ ബന്ധപ്പെടാം. അയര്‍ലണ്ടിലെ ഉക്രൈയ്ന്‍ കുടുംബങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
അലവന്‍സ് ആര്‍ക്കൊക്കെ:
സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റ് (വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ്, ബാക്ക് ടു വര്‍ക്ക് ഫാമിലി ഡിവിഡന്റ്, ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് പേയ്‌മെന്റ് ലഭിക്കുന്നവര്‍,
അംഗീകൃത എംപ്ലോയ്മെന്റ് പദ്ധതിയില്‍ (ബാക്ക്-ടു-വര്‍ക്ക് സ്‌കീം) പങ്കെടുത്തവര്‍,
അംഗീകൃത വിദ്യാഭ്യാസ, പരിശീലന കോഴ്സില്‍ പങ്കെടുത്തവര്‍,
ഫുള്‍ടൈം സെക്കന്റ് ലെവല്‍ എഡ്യൂക്കേഷനില്‍ പഠിക്കുന്ന കുട്ടികളുള്ളവര്‍,
ഏരിയ പാര്‍ട്ണര്‍ഷിപ്പ് സ്‌കീമില്‍ ഉള്‍പ്പെട്ടവര്‍,
ഫെറ്റ് (FET) പരിശീലന കോഴ്സില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നവര്‍ എന്നിവര്‍ക്കൊക്കെയാണ് ഈ അലവന്‍സ് ലഭിക്കുക.
കുട്ടിക്ക് സെപ്തംബര്‍ 30ന് 4-17 വയസ്സ് പ്രായമുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.