head1
head3

കോവിഡ് ഇടവേളയ്ക്ക് ശേഷം ‘ബ്രേ എയര്‍ ഷോ’ തിരികെയെത്തുന്നു; ഒരുലക്ഷം പേരെത്തും കാണാന്‍

വിക്ലോ : രണ്ട് വര്‍ഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം അയര്‍ലണ്ടിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രേ എയര്‍ ഷോ വിക്ലോയുടെ തീരത്തേയ്ക്ക് മടങ്ങിയെത്തുകയാണ്. ഞായറാഴ്ച 12 മുതലാകും രണ്ടാം ലോക മഹായുദ്ധ കാലത്തെ ‘പടക്കുറുപ്പന്മാര’ടക്കമുള്ളവരുടെ പ്രകടനം ആരംഭിക്കുന്നത്.

ലോകമെമ്പാടുനിന്നുമുള്ള പ്രദര്‍ശന ടീമുകളും സൈനിക ജെറ്റുകളും പങ്കെടുക്കുന്നതാണ് ഈ എയര്‍ ഷോ. 100,000 കാണികളെത്തുമെന്ന് പ്രതീക്ഷിക്കുന്ന മെഗാ ഷോയാണിത്. സംഘാടകരായ ഐറിഷ് എയര്‍ കോര്‍പ്‌സും റോയല്‍ ജോര്‍ദാനിയന്‍ ഫാല്‍ക്കണ്‍സും കെയ്‌സ്‌മെന്റ് എയറോഡ്രോം ബാല്‍ഡോണലിലെ ആസ്ഥാനത്ത് ഇതിന്റെ റിഹേഴ്സലുകളിലാണ്.

ബ്രേ എയര്‍ ഷോയുടെ വിമാനങ്ങള്‍ 2019ന് ശേഷം ആദ്യമായാണ് ഞായറാഴ്ച ആകാശത്തേക്ക് പറക്കുന്നത്. നാല് വിമാനങ്ങള്‍ ആകാശത്തേക്ക് ഒരുമിച്ച് കുത്തനെ പറന്നുയര്‍ന്ന് കയറുകയും പരസ്പരം ഒന്നിച്ച് ഒരൊറ്റ യൂണിറ്റായി രൂപപ്പെടും. മിനിറ്റുകള്‍ക്കുള്ളില്‍ ഇവ ബ്രേയില്‍ എത്തും. ശീത യുദ്ധകാലത്തിലെ ജെറ്റുകളാണ് ഷോയില്‍ പങ്കെടുക്കുന്നത്. ബ്രിട്ടന്റെ ആര്‍എഎഫ് ബാറ്റില്‍ മെമ്മോറിയല്‍ ഫ്ളൈറ്റിന്റെ അയര്‍ലണ്ടിലേയ്ക്കുള്ള ആദ്യ രംഗ പ്രവേശമാണ് ഷോയുടെ ഹൈലൈറ്റ്സ്.

ജൂലൈ 23 ന് ശനിയാഴ്ച മുതല്‍ തന്നെ ,ബ്രേയില്‍ സീ ഫ്രണ്ട് ഫണ്‍ ഫെയര്‍ ആരംഭിക്കും. ഫുഡ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജും ,റൈഡുകളുമൊക്കെ ഇവിടെയുണ്ടാകും. ഒപ്പം ഞായറാഴ്ചത്തെ ഷോയുടെ പരീക്ഷണ പറക്കലുകളും ലൈവായി കാണാം

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ലാന്‍കാസ്റ്റര്‍ ബോംബറും സ്പിറ്റ്ഫയറും ഹുറികെയെന്‍ ഫൈറ്ററും ‘ചുറ്റിപ്പിണയുന്നത്’ കാണാനാകുന്ന അപൂര്‍വ്വ അവസരമാണ് ഈ ഷോയെന്നതിനാല്‍ വളരെ സവിശേഷമായിരിക്കും ഈ വര്‍ഷത്തെ ഇവന്റെന്ന് ബ്രേ എയര്‍ ഡിസ്‌പ്ലേ ഡയറക്ടര്‍ സെ പാര്‍ഡി പറഞ്ഞു.
FOR MORE INFORMATION :https://brayairdisplay.com/

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.