ഫോര്‍ മ്യൂസിക്സിന്റെഒറിജിനല്‍ സിരീസ് ആയ ”മ്യൂസിക് മഗ് സീസന്‍ 2”ലെ ഏറ്റവും പുതിയ സോങ് പുറത്തിറങ്ങി. ഫോര്‍ മ്യൂസിക്സിന്റെ മ്യൂസിക് ഡയറക്ഷനില്‍ വിനോദ് വേണു രചന നിര്‍വ്വഹിച്ച ‘പാര്‍വ്വ യെന്നെ ‘എന്ന മനോഹര തമിഴ് ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അയര്‍ലണ്ടില്‍ നിന്നുള്ള റിയ നായര്‍ ആണ്. വേറിട്ട ആലാപനവും ചടുലമായ നൃത്ത രംഗങ്ങളും അയര്‍ലണ്ടിന്റെ നഗര ഭംഗിയും ഒത്തു ചേര്‍ന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
സംഗീതരംഗത്തു മുന്നേറാന്‍ കൊതിക്കുന്നവര്‍ക്ക് അവസരമൊരുക്കുന്ന ”മ്യൂസിക് മഗ്” അയര്‍ലണ്ടില്‍ നിന്നുള്ള പത്തോളം പുതിയ പാട്ടുകാരെയാണ് സംഗീതലോകത്തിന് സമ്മാനിക്കുന്നത്. ഇവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫോര്‍ മ്യൂസിക്‌സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ അവസരവുമുണ്ട്.
അയര്‍ലണ്ടിലെ മനോഹരമായ നഗരഭംഗി ക്യാമറയിലാക്കിയിരിക്കുന്നത് കിരണ്‍ ബാബു ആണ്. മെന്റോസ് ആന്റണി എഡിറ്റിംങും ഡി ഐ യും നിര്‍വഹിച്ചിരിക്കുന്നു.
പ്രിയപ്പെട്ടയാളുടെ ഓര്‍മ്മകളില്‍ ആടിപ്പാടി നടക്കുന്നതാണ് ‘പാര്‍വ്വ യെന്നെ’ എന്ന മനോഹരമായ ഗാനത്തിന്റെ ഇതിവൃത്തം.മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടു റീലീസ് ആയിരിക്കുന്നത്. മ്യൂസിക് മഗിലെ ബാക്കിയുള്ള ഗാനങ്ങള്‍ ഉടന്‍ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബല്‍ മ്യൂസിക് പ്രൊഡക്ഷന്റെ കീഴില്‍ ജിംസണ്‍ ജെയിംസ് ആണ് ”മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയര്‍ലണ്ടില്‍ അവതരിപ്പിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.