ഡബ്ലിന്‍ : കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നവര്‍ക്കും തലയില്‍ മുടിയില്ലാത്തവര്‍ക്കും ആശ്വാസ നടപടികളുമായി സര്‍ക്കാര്‍. കാഴ്ചക്കുറവുള്ളവര്‍ക്ക് കോണ്‍ടാക്റ്റ് ലെന്‍സുകള്‍ വാങ്ങുന്നതിന് 1,000 യൂറോ വരെയാണ് ഇപ്പോള്‍ ഗ്രാന്റായി നല്‍കുന്നത്. സാമൂഹിക സുരക്ഷാ മന്ത്രി ഹീതര്‍ ഹംഫ്രീസാണ് ഈ ജനപ്രിയ പ്രഖ്യാപനം നടത്തിയത്.
ആരോഗ്യ വകുപ്പിന്റെ ട്രീറ്റ്മെന്റ് ബെനഫിറ്റ് സ്‌കീമിലുള്‍പ്പെട്ട ആളുകള്‍ക്ക് ഒരു ജോടി മെഡിക്കല്‍ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ വാങ്ങുന്നതിനാണ് സഹായം ലഭിക്കുക.കോണ്‍ടാക്റ്റ് ലെന്‍സുകള്‍ വിലയേറിയതാണ്.മെഡിക്കല്‍ കാരണങ്ങളാല്‍ സ്പെഷ്യലൈസ്ഡ് ലെന്‍സുകള്‍ ആവശ്യമുള്ളവരെ സഹായിക്കാനാണ് ഈ സ്‌കീം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും കോണ്ടാക്ട് ലെന്‍സ് മാറ്റിവെയ്ക്കാന്‍ സഹായം ലഭിക്കും. നേരത്തേ ഇത് നാല് വര്‍ഷം കൂടുമ്പോഴാണ് നല്‍കിയിരുന്നത്.ഓരോ കോണ്ടാക്ട് ലെന്‍സിനും 500 യൂറോ വീതമാണ് നിശ്ചയിച്ചിട്ടുള്ളത്.
ഹെയര്‍പീസ്, വിഗ് ,ഹെയര്‍ റീപ്ലേസ്‌മെന്റ് എന്നിവയ്ക്കായി 25-29 പ്രായമുള്ളവര്‍ക്ക് 500 യൂറോയുടെ ഗ്രാന്റും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഷണ്ടി ഉള്ളവരെ സഹായിക്കാനായുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്.
ദന്തചികില്‍സയ്ക്കും കേള്‍വിക്കുറവുള്ളവര്‍ക്കും സര്‍ക്കാര്‍ സഹായം
കുതിയ്ക്കുന്ന ജീവിതച്ചെലവുകളുയര്‍ത്തുന്ന പ്രതിസന്ധികളില്‍ ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിന് നിലവിലുള്ള വിവിധ ചികിത്സാ ആനുകൂല്യങ്ങളിലും പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.ഡെന്റല്‍, ഒപ്ടിക്കല്‍, ഓറല്‍ ചികില്‍സാ സര്‍വ്വീസുകള്‍ക്കാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നത്.
ഒരു വര്‍ഷത്തിലൊരിക്കല്‍ ഡെന്റല്‍ ഓറല്‍ ചെക്കപ്പിന്റെ ചെലവും ആരോഗ്യ വകുപ്പ് നല്‍കുന്നത്. സ്‌കെയിലിനും പോളിഷിനും പീരിയോഡോന്റല്‍ ആവശ്യങ്ങള്‍ക്കായി 42 യൂറോയുടെ പേയ്‌മെന്റാണ് ലഭിക്കുക.ചികില്‍സാ ചെലവ് ഇതില്‍ കൂടുതലായാല്‍ ബാക്കി പണം സ്വന്തമായി നല്‍കേണ്ടി വരും.സ്‌കെയിലിനും പോളിസിനുമുള്ള ചെലവ് 15 യൂറോയായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പീരിയോഡോന്റല്‍ ട്രീറ്റ്മെന്റിന് പരിധിയില്ല.2022 ജൂൺ മുതൽ, 25-നും 28-നും ഇടയിൽ പ്രായമുള്ളവർ 39 PRSI കോണ്ട്രിബൂഷനുകൾ അടച്ചാലും ട്രീറ്റ്‌മെന്റ് ബെനഫിറ്റിന് അർഹത നേടും.നേരത്തെ ഇതിനായി 260 ആഴ്ചകളിലെ PRSI കോണ്ട്രിബൂഷനുകൾ വേണ്ടിയിരുന്നു.
കേള്‍വിക്കുറവുള്ളവര്‍ക്കും സര്‍ക്കാര്‍ ചികില്‍സാ സഹായം നല്‍കുന്നുണ്ട്. നാലു വര്‍ഷത്തിലൊരിക്കല്‍ ശ്രവണസഹായിയുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ ഓഫര്‍ ചെയ്യുന്നു. പരമാവധി 1000 യൂറോവരെയാണ് സര്‍ക്കാര്‍ നല്‍കുക.ശ്രവണ സഹായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 100യൂറോയും സര്‍ക്കാര്‍ നല്‍കുന്നു.
പി ആര്‍. എസ്.ഐയിലെ എ, ഇ, പി, എച്ച് ,എസ് തുടങ്ങിയ ക്ലാസുകളില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് സംഭാവനകള്‍ അടയ്ക്കുന്നവര്‍ക്കെല്ലാം ഈ സഹായം ലഭിക്കും.നിശ്ചിത തവണ സോഷ്യല്‍ ഇന്‍ഷുറന്‍സ് സംഭാവന അടച്ചിരിക്കണം.ജീവനക്കാരുടെ സ്പൗസിനും ഈ ആനുകൂല്യങ്ങള്‍ അവകാശപ്പെടാം.ട്രീറ്റ്മെന്റ് ബെനഫിറ്റ് സ്‌കീമിലൂടെ 2.25മില്യണ്‍ ആളുകള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.