ഡബ്ലിന്‍ : ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഹീഡ്, പ്രമുഖ മെഡിക്കല്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് റിമോട്ട് ബിരുദാനന്തര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നു.
അയര്‍ലണ്ടിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ്, ഐറിഷ് കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്സ്, റോയല്‍ കോളേജ് ഓഫ് ഇന്‍ സര്‍ജന്‍സ് അയര്‍ലണ്ട്, യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിന്‍, യൂണിവേഴ്സിറ്റി ഓഫ് വാര്‍വിക്ക് എന്നിവയുമായി ചേര്‍ന്നാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഈ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രത്യേക പ്ലാറ്റ്ഫോമും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് കരിയര്‍ ഡവലപ്പ് ചെയ്യാനും ഗ്ലോബല്‍ മൊബിലിറ്റി വര്‍ദ്ധിപ്പിക്കാനും രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം നല്‍കാനും ലക്ഷ്യമിടുന്നതാണ് ഈ പ്രോഗ്രാമുകളെന്ന് ഐഹീഡിന്റെ ചീഫ് എക്സിക്യൂട്ടീവും സ്ഥാപകനുമായ ടോം ഒ’കല്ലഗന്‍ പറഞ്ഞു. ചെലവ് കുറയ്ക്കാനുള്ള ലക്ഷ്യവും കോഴ്‌സുകള്‍ ഓണ്‍ലൈനായി നല്‍കുന്നതിന് പിന്നിലുണ്ട്
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.