head1
head3

വെല്ലുവിളികള്‍ക്കിടയിലും അയര്‍ലണ്ടിനെ തളരാതെ പിടിച്ചുനിര്‍ത്തുന്നത് കോര്‍പ്പറേറ്റ് കമ്പനികള്‍

ഡബ്ലിന്‍ : റഷ്യന്‍ ആക്രമണം ഉയര്‍ത്തുന്ന ആഗോള മാന്ദ്യത്തിന്റെ വെല്ലുവിളികള്‍ക്കിടയിലും അയര്‍ലണ്ടിനെ തളരാതെ പിടിച്ചുനിര്‍ത്തിയത് കോര്‍പ്പറേറ്റ് കമ്പനികളുടെ സാന്നിധ്യം. കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 13.6 ശതമാനം വളര്‍ച്ചയാണ് നേടിയത്. ആഭ്യന്തര ഡിമാന്റില്‍ 5.8% വര്‍ധനവാണ് അയര്‍ലണ്ട് നേടിയത്. ബഹുരാഷ്ട്ര കമ്പനികളാണ് ഈ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് സി എസ് ഒ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

2022ലെ ആദ്യ പാദത്തില്‍ 6.3 ശതമാനം ജിഡിപി വളര്‍ച്ചയാണ് സി എസ് ഒയുടെ പുതുക്കിയ എസ്റ്റിമേറ്റില്‍ വിഭാവനം ചെയ്യുന്നത്.

രാജ്യത്തിന്റെ ബഹുരാഷ്ട്ര കമ്പനികളുടെ മേഖല കഴിഞ്ഞ വര്‍ഷം 20.7 ശതമാനം വളര്‍ച്ചയാണ് നേടിയത്. മറ്റ് മേഖലകളില്‍ 4.8 ശതമാനവും വളര്‍ച്ച കൈവരിച്ചു. കയറ്റുമതിയിലും 14.1 ശതമാനം വര്‍ദ്ധനവുണ്ടായി. അതേസമയം, ബൗദ്ധിക സ്വത്തവകാശ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കുറഞ്ഞു. ഇത് മൊത്തത്തിലുള്ള ഇറക്കുമതിയില്‍ 8.3 ശതമാനം കുറവുണ്ടാക്കിയെന്നും സി എസ് ഒ വെളിപ്പെടുത്തുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതിനെ തുടര്‍ന്ന് ചരക്കുകളുടെയും സേവനങ്ങളുടെയും വ്യക്തിഗത ഉപഭോഗവും 4.6 ശതമാനം വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ട് തുടരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.