head1
head3

വീണ്ടും ചന്ദ്രനിലേയ്ക്ക്… മിഷന്‍ ടു മൂണ്‍ പദ്ധതിയുമായി നാസ… 2024 ല്‍ ആദ്യമായി ഒരു വനിത ചന്ദ്രനില്‍ കാലുകുത്തും….

ന്ദ്രനില്‍ വീണ്ടും മനുഷ്യനെയിറക്കാനുള്ള പുതിയ ദൗത്യവുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ.

2024 ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് നാസയുടെ ലക്ഷ്യം.

മനുഷ്യന്‍ വീണ്ടും ചന്ദ്രനില്‍ കാലുകുത്താനൊരുങ്ങുന്നു എന്നതിന് പുറമെ, ആദ്യമായി ഒരു വനിത ചന്ദ്രനിലിറങ്ങുന്നു എന്ന പ്രത്യേകതയും നാസയുടെ പുതിയ ചാന്ദ്രദൗത്യത്തിനുണ്ട്.

ആര്‍ട്ടെമിസ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ഒരു വനിതയും ഒരു പുരുഷനും ആണ് ചന്ദ്രനിലേക്ക് പുറപ്പെടുക.

ചന്ദ്രനില്‍ സ്ഥിരഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള അമേരിക്കയുടെ പദ്ധതിയ്ക്കുവേണ്ട പ്രാരംഭ ഗവേഷണങ്ങളും ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമാവുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്‌റ്റെന്‍ പറയുന്നു.

16 ബില്ല്യണ്‍ ഡോളറിന്റെ ലൂണാര്‍ ലാന്റിങ് മൊഡ്യുള്‍ ഉള്‍പ്പടെ 28ബില്ല്യണ്‍ ഡോളറാണ് മിഷന്‍ ടു മൂണ്‍ പദ്ധതിക്ക് നാസ ചെലവ് പ്രതീക്ഷിക്കുന്നത്.

ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലായിരിക്കും ലൂണാര്‍ ലാന്‍ഡര്‍ ഇറങ്ങുക. നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റത്തില്‍ (എസ്എല്‍എസ്) ഓറിയോണ്‍ ബഹിരാകാശ പേടകത്തിലായിരിക്കും വിക്ഷേപണം. നിലവില്‍, പേടകത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.

ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍, ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്, ഡൈനറ്റിക്‌സ് തുടങ്ങിയ മൂന്ന് കമ്പനികളാണ് നാസയ്ക്ക് വേണ്ടി ലൂണാര്‍ ലാന്‍ഡര്‍ നിര്‍മിക്കുന്നത്.

മൂന്ന് ഘട്ടങ്ങളായാണ് നാസ ആര്‍ട്ടെമിസ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്

  • ആര്‍ട്ടെമിസ് 1, സ്‌പേസ് ലോഞ്ച് സിസ്റ്റത്തിന്റെ സഹായത്തോടെ 2021 ല്‍ വിക്ഷേപിക്കും.
  • 2023 ലാണ് ആര്‍ട്ടെമിസ് 2 വിക്ഷേപിക്കുക. ഇതില്‍ മനുഷ്യന്‍ ഉണ്ടാകുമെങ്കിലും ചന്ദ്രനില്‍ ഇറങ്ങില്ല. പകരം ചന്ദ്രനെ ചുറ്റി നിരീക്ഷിച്ച് ഇവര്‍ ഭൂമിയിലേക്ക് മടങ്ങും.
  • 2024 ലാണ് മൂന്നാ ഘട്ടമായ ആര്‍ട്ടെമിസ് 3 വിക്ഷേപിക്കുക. ഇതിലെ ഗവേഷകരായിരിക്കും ചന്ദ്രനില്‍ ഇറങ്ങുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.