ഇന്നലെ ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ നടത്തപ്പെട്ട ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ അഖിലേഷ് മിശ്ര, രഞ്ജിത്ത് ജോസഫിന് അവാര്‍ഡ് സമ്മാനിച്ചു. ഐറിഷ് ഇന്ത്യന്‍ കമ്യുണിറ്റിക്ക് ശ്രദ്ധേയമായ നേട്ടങ്ങള്‍ നല്‍കിയവര്‍ക്ക് വര്‍ഷം തോറും നല്കുന്ന അവാര്‍ഡാണ് ‘സിക്കി’യുടെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. കോട്ടയം പാലാ സ്വദേശിയായ രഞ്ജിത്ത് ഇരുപത് വര്‍ഷത്തോളമായി അയര്‍ലണ്ടിലെ താമസക്കാരനാണ്.
അയര്‍ലണ്ടിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഡോ. വിജയ് കോഹ്ലിയും രഞ്ജിത്തിനോടൊപ്പം പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് പങ്കിട്ടു.
ഈ വര്‍ഷത്തെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ പുരസ്കാരം ആദിത്യകുമാര്‍, ആദിത്യ ജോഷി എന്നിവര്‍ക്ക് അംബാസിഡര്‍ സമ്മാനിച്ചു.
ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഈ വര്‍ഷത്തെ സെന്റ് പാട്രിക്സ് ഡേ പരേഡില്‍ പങ്കെടുടുത്ത ഇന്ത്യന്‍ ഗ്രൂപ്പിനും അംബാസഡര്‍ ഉപഹാരങ്ങള്‍ നല്കി.
അനന്ത് മഹാപാത്ര, രാജ് കുമാര്‍, നമന്‍ ശ്രീവാസ്തവ, ഗോഹിത് തന്‍കല, ശുഭരമ ഘോഷ്, ഷൈഫലി ഗുപ്ത, നേഹ വിഷത്, ജഗദീഷ് വിഷത് എന്നിവരടക്കം നിരവധി പേര് ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.