head1
head3

ഗോള്‍വേ സെന്റ് ഏലിയാ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഇടവക പെരുന്നാള്‍ ശനിയാഴ്ച

ഗോള്‍വേ: ഗോള്‍വേ സെയിന്റ് ഏലിയാ ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ഇടവകയുടെ കാവല്‍ പിതാവായ മാര്‍ ഏലിയാ പ്രവാചകന്റെ ഓര്‍മ്മ പെരുന്നാള്‍ ജൂലൈ 16ന് ശനിയാഴ്ച്ച ഭക്തിയാദരപൂര്‍വം കൊണ്ടാടുന്നു. ഗോള്‍വേയിലെ ബുള്ളവുന്‍ സെന്റ് പാട്രിക് ദേവാലയത്തില്‍ വെച്ചാണ് പെരുന്നാള്‍ ശുശ്രുഷകള്‍ നടത്തപ്പെടുന്നത്.

രാവിലെ 9.30ന് പ്രഭാത നമസ്‌ക്കാരം, 10.15ന് വി. കുര്‍ബാന. 12.00ന് പെരുന്നാള്‍ റാസ തുടര്‍ന്ന് ആശിര്‍വാദവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാള്‍ ശുശ്രൂഷകളിലും വി. കുര്‍ബാനയിലും നേര്‍ച്ച കാഴ്ചകളോടെ വന്നു പങ്കു കൊണ്ട് അനുഗ്രഹം പ്രാപിക്കുവാന്‍ അയര്‍ലണ്ടിലുള്ള എല്ലാം വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം കര്‍തൃനാമത്തില്‍ ഇടവകയ്ക്ക് വേണ്ടി സ്വാഗതം ചെയ്യുന്നതായി ഫാ. മാത്യു കെ മാത്യു, ട്രസ്റ്റി വര്‍ഗീസ് വൈദ്യന്‍, സെക്രട്ടറി ലൈജു എബ്രഹാം എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ട്രസ്റ്റി വര്‍ഗീസ് വൈദ്യന്‍ (0858333437)

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.