അയര്‍ലണ്ട് വിഷയമാക്കി അഞ്ചു പുസ്തകങ്ങള്‍ രചിച്ച് റെക്കോര്‍ഡ് സ്ഥാപിച്ച് ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ
അയര്‍ലണ്ട് വിഷയമാക്കി അഞ്ചു പുസ്തകങ്ങള്‍ രചിച്ച് റെക്കോര്‍ഡ് സ്ഥാപിച്ച് ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ. ‘അയര്‍ലണ്ടിലെ രാജ്‌നന്ദിനിക്ക്’, ‘രഘുനന്ദാ താര വിളിക്കുന്നു’, ‘ഡബ്ലിന്‍ ഡയറി’, ‘ഐറിഷ് കഥകള്‍’, ‘ഗളിവറുടെ സഞ്ചാരങ്ങള്‍’ (സംഗൃഹീത പുനരാഖ്യാനം) എന്നിവയാണ് ആ അഞ്ചു ഗ്രന്ഥങ്ങള്‍.
ഇവയുള്‍പ്പെടെ 105 കൃതികളുടെ കര്‍ത്താവാണ് എഴുമറ്റൂര്‍. ‘അയര്‍ലണ്ടിലെ രാജ്‌നന്ദിനിക്ക്’ ലഭിച്ച സി.അച്യുതമേനോന്‍ ഫൗണ്ടേഷന്റെ കെ.വി.സുരേന്ദ്രനാഥ് അവാര്‍ഡ്, മഹാത്മാഗാന്ധി സ്ഥാപിച്ച വാര്‍ദ്ധാ രാഷ്ട്രഭാഷാപ്രചാര്‍ സമിതിയുടെ ഭാഷാപുരസ്‌കാരം ഉള്‍പ്പെടെ ഒരു ഡസനിലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ മലയാള ഭാഷാപഠന കേന്ദ്രത്തിന്റെയും മലയാളം മിഷന്റെയും ശില്‍പ്പിയാണ് ഇദ്ദേഹം. കേരള സര്‍ക്കാരിന്റെ ഭാഷാവിദഗ്ധനായിരുന്നു. പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍ സെക്രട്ടറിയും ആറ്റുകാല്‍ അംബാപ്രസാദം മാസികയുടെ മുഖ്യപത്രാധിപരുമാണ്.
അയര്‍ലണ്ടില്‍ ഡബ്ലിനില്‍ ആഡംസ് ടൗണില്‍ താമസിക്കുന്ന രജത് വര്‍മ്മയുടെ ഭാര്യ രശ്മി വര്‍മ്മയുടെ അച്ഛനാണ് ഡോ. എഴുമറ്റൂര്‍. അഞ്ചു തവണ ഇദ്ദേഹം അയര്‍ലണ്ട് സന്ദര്‍ശിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ മലയാളഭാഷ സംബന്ധിച്ചു ക്‌ളാസുകള്‍ എടുത്തിട്ടുള്ള എഴുമറ്റൂര്‍ ഡബ്ലിന്‍ മലയാളികള്‍ക്കു സുപരിചിതനാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.