head3
head1

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ കണ്‍ട്രോള്‍ ഓഫീസറാവാം ,ഇപ്പോള്‍ അപേക്ഷിക്കാം

ഡബ്ലിന്‍: യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ബോര്‍ഡര്‍ മാനേജ്മെന്റ് യൂണിറ്റില്‍ ഇമിഗ്രേഷന്‍ കണ്‍ട്രോള്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിനായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് അപേക്ഷ ക്ഷണിച്ചു.

ജൂലൈ 21 ന് ഉച്ചകഴിഞ്ഞ് 3 മണി വരെ അപേക്ഷ സ്വീകരിക്കും.അര്‍ഹരായവര്‍ക്ക് ഓണ്‍ലൈന്‍ അസസ്മെന്റ് ,ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ ലിസ്റ്റ് ക്രമീകരിക്കും.ലിസ്റ്റിലെ മുന്‍ഗണനാ ക്രമം അനുസരിച്ചാവും നിയമനം.എത്ര ഒഴിവുകള്‍ ഉണ്ടെന്ന് ഉത്തരവില്‍ നിജപ്പെടുത്തിയിട്ടില്ല.എന്നാല്‍ മുമ്പ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ സൂചന അനുസരിച്ച് മുന്നൂറോളം ഒഴിവുകളുണ്ട്.

ഐറിഷ് സിറ്റിസണ്‍ഷിപ്പ് ഉള്ളവര്‍ക്കും , സ്റ്റാമ്പ് 4 ഉള്ള നോണ്‍ ഇ യൂ രാജ്യക്കാര്‍ക്കും അപേക്ഷിയ്ക്കാം

ചുമതലകള്‍

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ഡോക്കുമെന്റുകള്‍ പ്രൊഫഷണല്‍ രീതിയില്‍ ബഹുമാനത്തോടെയും മര്യാദയോടെയും കൈകാര്യം ചെയ്യുക,രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി വേണ്ടവര്‍ക്ക് അനുമതി നല്‍കുകയോ നിരസിക്കുകയോ സംബന്ധിച്ച തീരുമാനമെടുക്കല്‍,പാസ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും വ്യാജരേഖകളുണ്ടെങ്കില്‍ തിരിച്ചറിയുകയും ചെയ്യുക, യാത്രക്കാരുമായി വ്യക്തിഗത അഭിമുഖങ്ങള്‍ നടത്തുക – (ആവശ്യമുള്ളിടത്ത് പരിഭാഷകരുടെ സഹായം തേടാം). എടുത്ത തീരുമാനങ്ങളെ അടിസ്ഥാനമാക്കി വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍.ഇമിഗ്രേഷന്‍ സര്‍വീസ് ഡെലിവറിയില്‍ മറ്റ് ബിസിനസ് യൂണിറ്റുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നിവയാണ് ഇമിഗ്രേഷന്‍ കണ്‍ട്രോള്‍ ഓഫീസര്‍മാരുടെ പ്രധാന ചുമതലകള്‍.

വിജയികളായ ഉദ്യോഗാര്‍ത്ഥികള്‍ പന്ത്രണ്ട് മണിക്കൂര്‍ ഷിഫ്റ്റ് പാറ്റേണിലും റോസ്റ്ററിലും 24 മണിക്കൂര്‍ അടിസ്ഥാനത്തിലാവും ജോലി ചെയ്യേണ്ടത്.ഒരാഴ്ചയില്‍ 37 മണിക്കൂര്‍ ജോലി സമയമാണ് നിശ്ചയിച്ചിരിക്കുന്നത്, 25,339 യൂറോ മുതല്‍ 41, 504 യൂറോ വരെയുള്ള വാര്‍ഷിക ശമ്പള സ്‌കെയിലിലാണ് ശമ്പള ക്രമം

കൂടുതല്‍ വിവരങ്ങള്‍ക്കും ,അപേക്ഷാ ഫോമിനും താഴെയുള്ള ലിങ്ക് പരിശോധിക്കുക.https://www.publicjobs.ie/restapi/campaignAdverts/160731/booklet

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.