ഇവിടെ ചിത്രീകരിച്ച സിനിമകള്‍ വമ്പന്‍ ഹിറ്റുകളാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചതെന്നതും ഒരു നല്ല അടയാളമായാണ് കാണുന്നത്. ഡബ്ലിന് പുറമേ കെറി തുടങ്ങിയ ഇടങ്ങളിലേയ്ക്കും ബോളിവുഡ് സിനിമയുടെ ശ്രദ്ധയെത്തിക്കാന്‍ ടൂറിസം അയര്‍ലണ്ടും ഐറിഷ് ഫിലിം ബോര്‍ഡും ശ്രമം തുടങ്ങിയിട്ടുണ്ട്. അയര്‍ലണ്ട് അടുത്ത വര്‍ഷങ്ങളില്‍ ബോളിവുഡ് സിനിമയുടെ ഭാഗ്യ ലൊക്കേഷനാകുമെന്ന സൂചന മുംബൈയിലെ ചലച്ചിത്ര കേന്ദ്രങ്ങളും നല്‍കുന്നുണ്ട്,
ഡബ്ലിനില്‍ ചിത്രീകരിച്ച ഇന്ത്യയില്‍ മൂവായിരത്തിലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ‘ഏക് താ ടൈഗര്‍’ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ബോളിവുഡ് ചിത്രമായും 2012 ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും ‘ടൈഗര്‍’ മാറി. ഈ സിനിമയുടെ മൂന്നിലൊന്ന് ഡബ്ലിനിലാണ് ചിത്രീകരിച്ചത്.
ഈ സ്പൈ ത്രില്ലറില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനായിരുന്നു ടൈറ്റില്‍ റോളില്‍ വന്നത്. പാകിസ്ഥാന് സൈനിക രഹസ്യങ്ങള്‍ വിറ്റതായി ഇന്ത്യന്‍ സര്‍ക്കാര്‍ സംശയിക്കുന്ന ശാസ്ത്രജ്ഞനെ കണ്ടെത്താന്‍ ഇദ്ദേഹം ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെത്തുന്നതായിരുന്നു കഥ. കത്രീന കൈഫ് ആയിരുന്നു ചിത്രത്തില്‍ ഖാന്റെ ജോഡിയായി അഭിനയിച്ചത്. ഐ എസ് ഐ ഏജന്റായാണ് ഇവര്‍ അഭിനയിച്ചത്.
ഗ്രാഫ്ടണ്‍ സ്ട്രീറ്റിലും ഗ്രീന്‍ ഷോപ്പിംഗ് സെന്ററിലും സ്റ്റീഫന്‍സ് ഗ്രീന്‍ പാര്‍ക്കിലുമെല്ലാം ഇവരുള്‍പ്പെട്ട സീനുകള്‍ ചിത്രീകരിച്ചിരുന്നു. വെല്ലിംഗ്ടണിലും ഓര്‍മോണ്ട് ക്വയിലും ടെമ്പിള്‍ ബാര്‍ ഏരിയയിലുമെല്ലാം ഇതിന്റെ ചിത്രീകരണം നടന്നു. തലസ്ഥാനത്തെ ഗെയ്റ്റി തിയേറ്റര്‍, ടെമ്പിള്‍ ബാര്‍ പബ്, ഡബ്ലിന്‍ മൃഗശാല എന്നിവയുള്‍പ്പെടെ നിരവധി പ്രശസ്തമായ ഇടങ്ങളും സിനിമയില്‍ ഇടം നേടി.
2016ല്‍ ആക്ഷന്‍ റൊമാന്‍സ് ചിത്രമായ ‘തേരാ സുരൂര്‍’ അയര്‍ലണ്ടിന്റെ തലസ്ഥാനത്തെ ഇന്ത്യന്‍ വെള്ളിത്തിരയിലെത്തിച്ചു. ഡബ്ലിന്‍ സിറ്റിയിലും പരിസരത്തുമായിരുന്നു സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. അയര്‍ലണ്ടില്‍ എത്തിയതിന് ശേഷം മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ താര എന്ന ഇന്ത്യന്‍ സ്ത്രീയുടെ കഥയായിരുന്നു സിനിമ. ഡബ്ലിന്‍ സിറ്റിയുടെ സ്‌കൈ ലൈനിന്റെ സ്റ്റൈലിഷ് ഷോട്ടുകള്‍ ഈ സിനിമയുടെ സവിശേഷതയായിരുന്നു.
ടൂറിസം അയര്‍ലണ്ടും ഐറിഷ് ഫിലിം ബോര്‍ഡും ക്ഷണിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സംവിധായകര്‍, നിര്‍മ്മാതാക്കള്‍, ലൊക്കേഷന്‍ സ്‌കൗട്ടുകള്‍ എന്നിവരുള്‍പ്പെടെയുള്ള ബോളിവുഡ് സംഘം കെറിയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.