ഡബ്ലിന്‍ : ജീവിതച്ചെലവ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ സാധാരണ കുടുംബങ്ങളെ സഹായിക്കാന്‍ വീണ്ടും സഹായവുമായി സര്‍ക്കാര്‍. പെന്‍ഷന്‍കാര്‍ക്കും സോഷ്യല്‍ വെല്‍ഫെയര്‍ സ്വീകര്‍ത്താക്കള്‍ക്കും മുമ്പ് ക്രിസ്മസിന് നല്‍കിയ മാതൃകയില്‍ ഡബിള്‍ പേമെന്റാണ് സര്‍ക്കാര്‍ ഇക്കുറി പരിഗണിക്കുന്നത്. രാജ്യത്തെ 1.4 മില്യണ്‍ ആളുകള്‍ക്ക് ബോണസ്സ് ആശ്വാസമാകുമെന്ന് കരുതുന്ന ഈ സ്‌കീമിനായി ഏതാണ്ട് 350 മില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ ചെലവിടുന്നത്.
അടുത്ത ബജറ്റ് ദിനമെന്ന് കരുതുന്ന സെപ്തംബര്‍ 27ന് സ്‌കീം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 2023ലെ പ്രത്യേക ടാക്സ്, സ്പെന്റിംഗ് പാക്കേജ് ആയിട്ടാകും സ്‌കീം അവതരിപ്പിക്കുക.
കൂടുതല്‍ ആളുകളെ സഹായം ലഭിക്കുന്നതിനായി ക്രിസ്മസ് ബോണസ് പോലെ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ 12 മാസമായി ജോബ് സീക്കേഴ്സ് അലവന്‍സ് വാങ്ങുന്നവര്‍ക്കും ഈ ഡബിള്‍ പേമെന്റ് ലഭിക്കും.
എകസ്ട്രാ ഫ്യുവല്‍ അലവന്‍സും 200 യൂറോ എനര്‍ജി ക്രഡിറ്റും
ഇതിന് പുറമേ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് എകസ്ട്രാ ഫ്യുവല്‍ അലവന്‍സ് പേയ്‌മെന്റുകളും എല്ലാ വീടുകള്‍ക്കും 200 യൂറോ വൈദ്യുതി ക്രെഡിറ്റും ഒറ്റത്തവണ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
സമ്പന്നരുള്‍പ്പടെ എല്ലാവര്‍ക്കും ലഭിക്കുമെന്നതിനാല്‍ 200 യൂറോ വൈദ്യുതി ക്രെഡിറ്റ് നല്‍കുന്നതിനോട് ഫിന ഫാള്‍ വിയോജിപ്പുണ്ട്. എന്നാല്‍ ഫിന ഗേല്‍ ഇതിന് അനുകൂലമാണ്. ഏതാണ്ട് 400 മില്യണ്‍ യൂറോ ഇതിനായി ചെലവാകുമെന്നാണ് കരുതുന്നത്. ഇതും ഇത്തവണത്തെ ബജറ്റിലാകും പ്രഖ്യാപിക്കുക. ഫിന ഫാള്‍ ആര്‍ഡ് തെയ്‌സിന് മുമ്പ് ബജറ്റ് ഉണ്ടായേക്കും.
ആശ്വാസ നടപടികള്‍ക്കെല്ലാമായി അടുത്ത വര്‍ഷം ആകെ നാല് ബില്യണ്‍ യൂറോ അധികമായി ചെലവഴിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന് ലഭ്യമാകുന്ന അധികച്ചെലവിന്റെ തുക ഇന്ന് സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റില്‍ പ്രസിദ്ധീകരിക്കും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.