head1
head3

ശ്രേയ ഘോഷാലിന്റെ ലൈവ് സംഗീത പരിപാടി ഒക്ടോബര്‍ 29ന് ഡബ്ലിനില്‍

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാലിന്റെ ലൈവ് സംഗീത പരിപാടി ഒക്ടോബര്‍ 29ന് ഡബ്ലിനില്‍ നടക്കും.

ഇതാദ്യമായാണ് ശ്രേയ ഘോഷാല്‍ അയര്‍ലണ്ടില്‍ എത്തുന്നത്. ഡബ്ലിന്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് ‘ദീവാലി ദമാക്ക’ എന്നു പേരിട്ടിരിക്കുന്ന പരിപാടി അരങ്ങേറുക.

യുകെ ഇവന്റ് ലൈഫും ബ്രൈറ്റ് എ എം ജെ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ഈ ലൈവ് ഇവന്റ് സംഗീത പ്രേമികള്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യാന്‍ https://www.ukeventlife.co.uk/ സന്ദര്‍ശിക്കുക.

സ്ഥലം: കണ്‍വെന്‍ഷന്‍ സെന്റര്‍ ഡബ്ലിന്‍, സ്‌പെന്‍സര്‍ ഡോക്ക്, നോര്‍ത്ത് വാള്‍ ക്വേ , വൈകിട്ട് 6 മണി മുതല്‍ പ്രവേശനം.

http://

ശ്രേയ ഘോഷാലിന്റെ ലൈവ് കണ്‍സേര്‍ട്ടിന്റെ ടിക്കറ്റ് ലോഞ്ച്: 

http://

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.