head3
head1

കുടുംബ സംഗമം : ആയിരങ്ങള്‍ ഇന്ന് കോര്‍ക്കാ പാര്‍ക്കില്‍ ഒത്തുചേരും

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഏഴാമത് കുടുംബസംഗമം ഇന്ന് ഡബ്ലിന്‍ നേസ് റോഡിലുള്ള കോര്‍ക്കാ പാര്‍ക്കില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ വിവിധങ്ങളായ കലാ, കായിക വിനോദ പരിപാടികളോടെ നടത്തപ്പെടുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡബ്ലിനിലേയും പരിസര പ്രദേശങ്ങളിലേയും സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഒത്തുചേരാനും സൗഹൃദങ്ങള്‍ പുതുക്കാനുമുള്ള അവസരമായി ഫമീലിയ കുടുംബസംഗമം മാറും. കോവിഡ് മൂലം രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന കുടുബസംഗമത്തിനു ആയിരങ്ങള്‍ പങ്കെടുക്കും.

കുട്ടികളുടെ ഫുട്‌ബോള്‍ മല്‍സരങ്ങളോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാവും. കുട്ടികള്‍ക്കായി ബൗണ്‍സിങ്ങ് കാസില്‍, ഫേസ് പെയിന്റിംഗ്, വിവിധ ഗെയിമുകള്‍ എന്നിവ ഒരുക്കിയിരിക്കുന്നു. മുതിര്‍ന്നവര്‍ക്കും ദമ്പതികള്‍ക്കുമായി പ്രത്യേക മത്സരങ്ങള്‍, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍, മ്യൂസിക്ക് ബാന്റ്, വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍ എന്നിവ കുടുംബ സംഗമവേദിയെ വര്‍ണ്ണാഭമാക്കും. വാശിയേറിയ വടംവലി മത്സരം കൃത്യം മൂന്ന് മണിക്ക് ആരംഭിക്കും. വനിതകള്‍ക്കായി പ്രത്യേക മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

കുക്കിങ്ങ് മത്സരവും, തീറ്റമത്സരവും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.മലയാളിത്വം  തുളുമ്പുന്ന വിഭവങ്ങളുടെ കലവറയൊരുക്കിയാണ്  ഭക്ഷ്യസ്റ്റാളുകളെല്ലാം കാത്തിരിക്കുന്നത്.ചാരിറ്റിയ്ക്ക്   വേണ്ടി  പ്രവർത്തിക്കുന്ന  സംഘടനകളാണ് ഭക്ഷ്യമേളയിൽ പങ്കെടുക്കുന്നവരിൽ അധികവും.

അയര്‍ലണ്ടിലെ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയോടുകൂടി കുടുംബസംഗമത്തിനു തിരശീല വീഴും. സഭാ0ഗങ്ങളേവരേയും കുടുംബസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഡബ്ലിൻ സിറ്റി സെന്ററിൽ നിന്നും വരുന്നവർക്ക്  Poolbeg Street ൽ നിന്നും പുറപ്പെടുന്ന ഡബ്ലിൻ    ബസ് നമ്പർ 69 ൽ കോർക്കാ പാർക്കിൽ എത്താം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.