head1
head3

പതിനൊന്ന് കൗണ്ടികളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

ലീമെറിക്ക് : മണ്‍സ്റ്റര്‍ ,കണക്ട് മേഖലകളിലെ 11 കൗണ്ടികളില്‍ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഏറാന്‍.

ഇന്ന് വൈകിട്ട് 6 മണി മുതല്‍ ഈ മേഖലയില്‍ നിലവില്‍ വന്ന യെല്ലോ അലേര്‍ട്ട് 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ യെല്ലോ അലേര്‍ട്ട് മാറിയേക്കുമെന്ന സുചനയാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്നത്.

ചില സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കാം

ഡബ്ലിനില്‍ താപനില താഴും,മഴയുണ്ടാവാന്‍ സാധ്യത കുറവ്

തലസ്ഥാന നഗരം ഉള്‍പ്പെടുന്ന ലിന്‍സ്റ്റര്‍ മേഖലയില്‍ നാളെയും വരണ്ട കാലാവസ്ഥയായിരിക്കും.14 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തും. വൈകുന്നേരത്തോടെ ചെറിയ മഴ ഉണ്ടാവാന്‍ സാധ്യതയുണ്ട്. .

എന്നാല്‍ ഞായറാഴ്ച രാജ്യത്തൊട്ടാകെ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ സൂചന നല്‍കുന്നു

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.