ഷ്വാര്‍സാഹ് / പൈങ്ങോട്ടൂര്‍: ജര്‍മ്മനിയിലെ ഷ്വാര്‍സാച്ച് ജില്ലയിലുള്ള തടാകത്തില്‍ മലയാളി വൈദീകന് മുങ്ങി മരിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ജര്‍മ്മനിയിലെ റെഗെന്‍സ്ബര്‍ഗ് രൂപതയില്‍ സേവനം അനുഷ്ടിച്ചു വരികയായിരിന്ന ചെറുപുഷ്പ സന്യാസ സഭംഗമായ യുവ മലയാളി വൈദികന് ഫാ. ബിനു കുരീക്കാട്ടിലാണ് മരണപ്പെട്ടത്.
ഫാ. ബിനു, ജര്‍മ്മന്‍ സ്വദേശികളുടെ ഇടയിലും പ്രിയങ്കരനായിരിന്നു. മറ്റുള്ളവരോടുള്ള പെരുമാറ്റം കൊണ്ടു ഏറെ സ്വീകാര്യനായിരിന്ന അദ്ദേഹം, ജര്‍മ്മനിയില്‍ കേരളീയ തനിമയോടെ നടത്തിയ കൃഷി രീതികള്‍ അവിടുത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. വൈദികന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ജര്‍മ്മനിയിലെ ഇടവകാംഗങ്ങളും സുഹൃത്തുക്കളും.
കേരളത്തില്‍ നിന്ന് ജര്‍മ്മനിയില്‍ എത്തുന്ന മലയാളികള്‍ക്ക് പിന്തുണയേകാനും അദ്ദേഹം പ്രത്യേക താത്പര്യം കാണിച്ചിരിന്നു. ചെറുപുഷ്പ സമൂഹാംഗമായ (സിഎസ്ടി ഫാദേഴ്സ്) ഫാ. ബിനു കുരീക്കാട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്. ബവേറിയ സംസ്ഥാനത്തെ ഷ്വാര്‍സാഹ് ജില്ലയിലുള്ള മുര്ണര് തടാകത്തിലൂടെ ബോട്ടില്‍ സഞ്ചരിക്കവേ ഫാ. ബിനുവിനൊപ്പം ഉണ്ടായിരുന്ന ഒരാള്‍ വെള്ളത്തില്‍ വീണുകയായിരിന്നു. ഇയാളെ രക്ഷപ്പെടുത്തി ബോട്ടില്‍ കയറ്റിയ ഫാ. ബിനു വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. ഏഴു മിനിറ്റിനകം തന്നെ റെസ്ക്യൂ സേന അപകട സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നലെ ജര്‍മ്മന്‍ സമയം ഒരു മണിയോടെ (ഇന്ത്യന്‍ സമയം വൈകുന്നേരം 4.3)യാണ് മൃതദേഹം കണ്ടെത്തിയത്.
കോതമംഗലം പൈങ്ങോട്ടൂര്‍ കുരിക്കാട്ടില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മ്യൂണിക്കിലെ സ്വകാര്യ മോര്‍ച്ചറിയിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ആറ് ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് സിഎസ്ടി സമൂഹത്തിന്റെ പ്രതീക്ഷ. മൃതസംസ്കാരം പിന്നീട് മൂക്കന്നൂര്‍ ബേസില്‍ ഭവനില്‍ നടക്കും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.