ഡബ്ലിന്‍ : ശമ്പള പരിഷ്‌കരണം സംബന്ധിച്ച് വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷനില്‍ യൂണിയനുകളുമായി (ഡബ്ല്യു.ആര്‍.സി) നടന്ന ചര്‍ച്ചകള്‍ തീരുമാനമാനമാകാതെ പിരിഞ്ഞെങ്കിലും പ്രതീക്ഷ കൈവിടാതെ സര്‍ക്കാര്‍.
പണപ്പെരുപ്പവും ശമ്പളവര്‍ധനയും പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യൂണിയനുകളും സര്‍ക്കാരും നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞത്.
നിലവിലെ കരാര്‍ പകാരം ഈ വര്‍ഷം 2% മുതല്‍ 3% വരെ വര്‍ദ്ധനവാണ് സര്‍ക്കാര്‍ ഓഫര്‍ ചെയ്തത്. കൂടാതെ ഇന്‍ക്രിമെന്റുകളും ഉണ്ടാകും. എന്നാല്‍ പണപ്പെരുപ്പം അതിനേക്കാള്‍ ഉയരത്തിലാണ്. അതിനാലാണ് യൂണിയനുകള്‍ ഈ നിര്‍ദ്ദേശം തള്ളിയത്. ഗവണ്‍മെന്റിന്റെ ശമ്പള വര്‍ധന ഇപ്പോഴത്തെ പണപ്പെരുപ്പവുമായി ഒട്ടും ഒത്തു പോകുന്നതല്ലെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ശമ്പളക്കരാര്‍ വിഷയത്തില്‍ യൂണിയനുകളുമായി ധാരണയിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്നതാണ് അനുഭവം. ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെ ഈ സാഹചര്യത്തില്‍ രാജ്യത്തെ രക്ഷിക്കുന്നതിന് കരാറിലെത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഫിനഗേല്‍ ടിഡിമാര്‍, സെനറ്റര്‍മാര്‍ എന്നിവരുടെ യോഗത്തില്‍ വരദ്കര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അതിനായി യൂണിയനുകളെ ബന്ധപ്പെടുമെന്നും വരദ്കര്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്ക് ന്യായമായ ശമ്പള വര്‍ദ്ധനവിന് അര്‍ഹതയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന് വരദ്കര്‍ പറഞ്ഞു.
ജീവിതച്ചെലവിലെ വര്‍ധന അധ്യാപകര്‍, നഴ്‌സുമാര്‍, ലോക്കല്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയൊക്ക വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാജ്യ പുരോഗതിയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണിവര്‍. ഇവരെ കാണാതെ പോകുന്നത് ശരിയാവില്ല. മാത്രമല്ല വിരമിച്ച ജീവനക്കാരുടെ ജീവിതവും ദുസ്സഹമാണ്.
ഉയര്‍ന്ന നികുതികളിലൂടെ ശമ്പള വര്‍ദ്ധനവ് നഷ്ടപ്പെടുന്നത് തടയാനും നികുതി പരിഷ്‌കരണം ആവശ്യമാണെന്നും വരദ്കര്‍ പറഞ്ഞു. ഒക്ടോബറിലെ ബജറ്റ് വരെ ജീവിതച്ചെലവിന്മേല്‍ കൂടുതല്‍ സര്‍ക്കാര്‍ ഇടപെടലുകളുണ്ടാവില്ലെന്നും വരദ്കര്‍ വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.