ഡിസ്‌കൗണ്ടിനായി സ്വകാര്യ കമ്പനിയെ തേടി പോയ ഉപഭോക്താക്കള്‍ കുടുങ്ങി, നല്‍കേണ്ടി വരുന്നത് 40% വരെ കൂടിയ നിരക്ക്
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പ്രവര്‍ത്തനം നിര്‍ത്തിയ എനര്‍ജി വിതരണ ഐബര്‍ഡ്രോളയുടെ 30,000 -ലേറെ വരുന്ന ഉപഭോക്താക്കള്‍ ഗ്യാസ്-വൈദ്യുതിച്ചെലവുകള്‍ താങ്ങാന്‍ ഏറെ പാടുപെടും. മറ്റ് കമ്പനികള്‍ ഇവരോട് വന്‍തുകയാണ് ഈടാക്കുന്നത്. ഇലക്ട്രിക് അയര്‍ലണ്ട്, ബോര്‍ഡ് ഗ്യാസ് എനര്‍ജി എന്നിവ 40% വരെ കൂടുതല്‍ തുകയാണ് ഈടാക്കുന്നതെന്നാണ് ചില ഉപഭോക്താക്കള്‍ പരാതിപ്പെടുന്നത്.
കഴിഞ്ഞ മാസമാണ് സ്പാനിഷ് ആസ്ഥാനമായ ഐബര്‍ഡ്രോള കമ്പനി ഐറിഷ് വിപണി വിട്ടത്. കമ്പനിയുടെ ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കള്‍ ഇലക്ട്രിക് അയര്‍ലണ്ടിലേക്കും ഗ്യാസ് ഉപഭോക്താക്കള്‍ ബോര്‍ഡ് ഗ്യാസ് എനര്‍ജിയിലേക്കുമാണ് മാറിയത്. നിലവിലെ കമ്മീഷന്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് യൂട്ടിലിറ്റീസ് (സി ആര്‍ യു) നിയമമനുസരിച്ച് ഈ കസ്റ്റമേഴ്സിന് അടുത്ത സെപ്തംബര്‍ വരെ മറ്റ് ഏജന്‍സികളിലേയ്ക്കൊന്നും മാറാന്‍ കഴിയില്ല.
ഐബര്‍ഡ്രോളയില്‍ നിന്നും ഡിസ്‌കൗണ്ട് നിരക്കില്‍ ഗ്യാസും വൈദ്യുതിയും ലഭിച്ചിരുന്ന കസ്റ്റമേഴ്സാണ് ഇതോടെ കുടുങ്ങിയത്. ഇവരില്‍ പലരും ഇലക്ട്രിക് അയര്‍ലണ്ടും ബോര്‍ഡ് ഗ്യാസുമൊക്കെയായി ബന്ധപ്പെട്ടെങ്കിലും ഡിസ്‌കൗണ്ട് നിരക്കിന്റെ കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചില്ല. ഇതു സംബന്ധിച്ച പരാതി ഉയര്‍ന്നതോടെ സിആര്‍യു-വും കമ്പനികളെ ന്യായീകരിച്ച് രംഗത്തുവന്നു.
ഐബര്‍ഡ്രോള ഉപഭോക്താക്കള്‍ക്ക് ഗ്യാസും വൈദ്യുതിയും ഉറപ്പാക്കുക എന്നതാണ് പ്രാഥമികമായ ഉത്തരവാദിത്വമെന്ന് സിആര്‍യു വക്താവ് പറഞ്ഞു. ട്രാന്‍സ്ഫര്‍ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അവര്‍ ഏത് താരീഫിലാണോ ആ നിരക്കിലേയ്ക്ക് SOLR പ്രക്രിയയിലൂടെ മാറാനാകും. ഇലക്ട്രിക് അയര്‍ലണ്ടും ബോര്‍ഡ് ഗ്യാസ് എനര്‍ജിയും കുറഞ്ഞ നിരക്കുകള്‍ ഓഫര്‍ ചെയ്യുമെന്നും വക്താവ് പറഞ്ഞു.
സംഭവം വിവാദമായതോടെ ഐബര്‍ഡ്രോള ഉപഭോക്താക്കള്‍ ബന്ധപ്പെടണമെന്നും ഗ്യാസില്‍ 38% വരെ കിഴിവ് ലഭിക്കുമെന്നും ബോര്‍ഡ് ഗ്യാസ് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ഐബര്‍ഡ്രോള ഉപഭോക്താക്കള്‍ക്കും ഡിസ്‌കൗണ്ട് ലഭ്യമാണെന്ന് ഇലക്ട്രിക് അയര്‍ലണ്ടും പറഞ്ഞു. ആവശ്യമുള്ളവര്‍ കമ്പനിയുമായി ബന്ധപ്പെടണമെന്നും വക്താവ് വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.