head3
head1

ഡബ്ലിനില്‍ സീറോ മലബാര്‍ കുടുംബസംഗമം ജൂണ്‍ 25 ശനിയാഴ്ച

ഡബ്ലിന്‍: പ്രവാസ ജീവിതത്തിന്റെ തിരക്കില്‍നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്‍ണ്ണക്കാഴ്ചകള്‍ക്ക് അവസരമൊരുക്കി ഡബ്ലിന്‍ സീറോ മലബാര്‍ സമൂഹത്തിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന ‘ഫമീലിയ കുടുംബ സംഗമം 2022’ ഡബ്ലിന്‍ നേസ് റോഡിലുള്ള കോര്‍ക്കാ പാര്‍ക്കില്‍ നടത്തപ്പെടും.

2022 ജൂണ്‍ 25 ശനിയാഴ്ച രാവിലെ 9:00 മുതല്‍ വൈകിട്ട് 7 വരെ കോര്‍ക്കാ പാര്‍ക്കില്‍ നടത്തുന്ന കുടുംബസംഗമത്തിന് താല കുര്‍ബാന സെന്റര്‍ ആതിഥ്യമരുളും.

കുടുംബസുഹൃത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില്‍ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ പരിപാടികള്‍ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. ആവേശമുണര്‍ത്തുന്ന വടംവലി മത്സരം, പാചകമത്സരം, ഫുഡ്‌ബോള്‍ മത്സരങ്ങള്‍, കുട്ടികള്‍ക്കായി ബൗണ്‍സിങ്ങ് കാസ്റ്റില്‍, ഫേസ് പെയിന്റിംഗ്, സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍, മ്യൂസിക്ക് ബാന്റ്, വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍ എന്നിവ കുടുംബസംഗമവേദിയെ വര്‍ണ്ണാഭമാക്കും.

അയര്‍ലണ്ടിലെ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും. ഡബ്ലിന്‍ സീറോ മലബാര്‍ സോണല്‍ കമ്മറ്റിയുടേയും, കുര്‍ബാന സെന്ററുകളിലെ സെക്രട്ടറിമാരുടേയും, താല കുര്‍ബാനസെന്റര്‍ കമ്മറ്റിയുടേയും നേതൃത്വത്തില്‍ കുടുംബസംഗമത്തിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. സഭാ0ഗങ്ങളേവരേയും കുടുംബസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.