head1
head3

മിനിമം വേതനം നിര്‍ത്തലാക്കും, പകരം ലിവിംഗ് വേജസ് നടപ്പാക്കുന്നതിനുള്ള പദ്ധതിയുമായി അയര്‍ലണ്ട്

ഡബ്ലിന്‍ : ലിവിംഗ് വേജസ് നടപ്പാക്കുന്നതിനുള്ള നടപടികളുമായി അയര്‍ലണ്ട് സര്‍ക്കാര്‍. ഒരു വശത്തു കൂടി മിനിമം വേതനം പടിപടിയായി ഉയര്‍ത്തി ലിവിംഗ് വേജസിലേയ്ക്ക് എത്തിച്ചുകൊണ്ട് നാലു വര്‍ഷത്തിനുള്ളില്‍ പദ്ധതി ട്രാക്കിലെത്തിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. 2026ഓടെ മിനിമം വേതനം നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇപ്പോഴുള്ള ലിവിംഗ് വേജ് മണിക്കൂറിന് 12.17 യൂറോയും മിനിമം വേതനം മണിക്കൂറിന് 10.50 യൂറോയുമാണ്. അടുത്ത ഓരോ വര്‍ഷവും മിനിമം വേതനം ലിവിംഗ് വേജിന്റെ നിരക്കിലേയ്ക്ക് വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കും. ഈ വ്യത്യാസം 2026ഓടെ ഒഴിവാക്കാനാവും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ലിവിംഗ് വേജ് എന്നത് ഒരാള്‍ക്ക് ജീവിത ചെലവുകള്‍ക്കനുസരിച്ച് ലഭിക്കേണ്ട അര്‍ഹതപ്പെട്ട കൂലിയാണെങ്കിലും, അതിപ്പോഴും രേഖകളില്‍ മാത്രമാണുള്ളത്. മിനിമം വേജ് മാത്രമാണ് ലഭിക്കുന്നത്.

എന്നാല്‍ 2026 മുതല്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ രാജ്യത്തെ വേതനം ലിവിംഗ് വേജസ് ആയിരിക്കുമെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സെപ്തംബറോടെ അന്തിമ തീരുമാനമുണ്ടാകുമെന്ന് വരദ്കര്‍ പറഞ്ഞു. ഇത്തരം നിര്‍ദ്ദേശങ്ങളില്‍ പൊതു കണ്‍സള്‍ട്ടേഷനുമുണ്ടാകും. മിനിമം വേതനം നിര്‍ത്തലാക്കി പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നും വരദ്കര്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.