ഡബ്ലിന്‍ : തൊഴില്‍രഹിതരെ സാമ്പത്തികമായി സഹായിക്കുന്നതിന് പുതിയ സംവിധാനം നിലവില്‍ വന്നേക്കും. തൊഴില്‍രഹിതരുടെ മുന്‍ വരുമാനവുമായി ബന്ധിപ്പിച്ചു കൊണ്ട് ജോബ് സീക്കേഴ്സ് ബെനഫിറ്റ് നല്‍കുന്നത് പരിഗണിക്കണമെന്ന ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ നടപടിയുണ്ടാവുക.
അടുത്ത നാളുകളില്‍ തൊഴിലില്ലാത്തവരായി മാറിയവരുടെ മുന്‍കാല വരുമാനവുമായി ജോബ്‌സീക്കേഴ്സ് ബെനഫിറ്റിനെ ബന്ധിപ്പിക്കുന്നത് അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണം കണ്ടെത്തി. ഇ എസ് ആര്‍ ഐയുടെ വാര്‍ഷിക ബജറ്റ് വീക്ഷണകോണ്‍ഫ്രന്‍സിന്റെ ഭാഗമായാണ് ഈ പ്രബന്ധം അവതരിപ്പിച്ചത്.
തൊഴില്‍രഹിത പേമെന്റുകളും അത് ക്ലെയിം ചെയ്യുന്നവരുടെ മുന്‍ വരുമാനവും തമ്മില്‍ കാര്യമായ ബന്ധമില്ലാത്ത യൂറോപ്യന്‍ യൂണിയനിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. ഇതു രണ്ടും ബന്ധിപ്പിക്കുന്നത് തൊഴിലില്ലാത്തവര്‍ക്ക് ആശ്വാസം നല്‍കുമെന്ന് ഗവേഷണം പറയുന്നു.
ജോലി നഷ്ടപ്പെടുന്നവര്‍ക്ക് കൂടുതല്‍ ഇന്‍ഷുറന്‍സ് നല്‍കുന്നതിന് ഈ സംവിധാനം വഴിയൊരുക്കും. മെറ്റേണിറ്റി ബെനഫിറ്റിനെയും നിലവിലെ വേതനവുമായി ബന്ധപ്പെടുത്തുന്നതിന് സാഹചര്യമുണ്ടെന്നും ഗവേഷണം പറയുന്നു. ലിംഗ വേതന വ്യത്യാസം കുറയ്ക്കാന്‍ ഇത് സഹായിക്കും.
ഇല്‍നെസ് ബെനെഫിറ്റിനും സമാനമായ രീതി പരിഗണിക്കാവുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് നല്ല ചെലവ് ഉണ്ടാകുമെന്നും ഇ എസ് ആര്‍ ഐ പറയുന്നു. ഈ സംവിധാനം നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷമുണ്ടാകുന്ന ചെലവുകളും ഗവേഷകര്‍ അവതരിപ്പിച്ചു.
ജോബ്‌സീക്കേഴ്സ് ബെനെഫിറ്റ് മുന്‍ വരുമാനത്തിന്റെ 60% ആയി നിശ്ചയിച്ച് പരമാവധി പേയ്‌മെന്റ് ആഴ്ചയില്‍ 350 യൂറോയായി നിജപ്പെടുത്തിയാല്‍, വര്‍ഷം 280 മില്യണ്‍ യൂറോ സര്‍ക്കാരിന് കൂടുതല്‍ ചെലവാകും.
ഇന്‍കം റിപ്ലേസ്മെന്റ് നിരക്ക് 60% ആയി നിലനിര്‍ത്തി ശരാശരി പ്രതിവാര വരുമാനത്തിന്റെ 60% ആക്കി പേയ്‌മെന്റ് ഉയര്‍ത്തിയാല്‍ ആഴ്ചയില്‍ 460 യൂറോ നല്‍കേണ്ടി വരും. അതിന് വര്‍ഷം 590 മില്യണ്‍ യൂറോ ചെലവാകുമെന്നും റിപ്പോര്‍ട്ട് കണക്കാക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.