ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സാധാരണ ജനങ്ങളുടെ ജീവിതത്തെ വന്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് പണപ്പെരുപ്പവും വിലക്കയറ്റവും 38 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേയ്ക്ക്. 1984ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വര്‍ദ്ധനവാണിതെന്ന് സി എസ് ഒ സാക്ഷ്യപ്പെടുത്തുന്നു. ഉയരുന്ന ഇന്ധന ചെലവിന്റെ പ്രത്യാഘാതമെന്ന നിലയില്‍ വിലക്കയറ്റവും തുടര്‍ക്കഥയാവുകയാണ്.
ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വിലക്കയറ്റം ശരാശരി 7.7% ആയി ഉയരുമെന്നും, മൂന്നാം പാദത്തില്‍ 7% ന് മുകളിലെത്തുമെന്നും സെന്‍ട്രല്‍ ബാങ്ക് ഏപ്രിലില്‍ പ്രവചിച്ചിരുന്നു. ആ പ്രവചനം ഫലിച്ചിരിക്കുകയാണെന്നാണ് സി എസ് ഒ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.
അയര്‍ലണ്ടിലെ നിത്യോപയോഗ സാധനങ്ങളുടെ വില മേയ് വരെയുള്ള ഒരു വര്‍ഷത്തില്‍ 7.8%മാണ് വര്‍ദ്ധിച്ചത്. ഏപ്രിലില്‍ ഏഴു ശതമാനമായിരുന്ന വിലയാണ് മേയില്‍ 7.8 %ആയി ഉയര്‍ന്നത്. 1984ല്‍ വാര്‍ഷിക പണപ്പെരുപ്പം നേരിയ തോതില്‍ ഉയര്‍ന്ന് 7.9% ആയതിന് ശേഷം ഉപഭോക്തൃ വില സൂചികയിലെ ഏറ്റവും വലിയ വാര്‍ഷിക വര്‍ദ്ധനവാണിത്. 2021 ഒക്ടോബര്‍ മുതല്‍ ഉപഭോക്തൃ വിലകള്‍ 5%നു മുകളിലാണെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വൈദ്യുതി ചാര്‍ജ്ജ് 41%മാണ് വര്‍ധിച്ചത്. ഗ്യാസിന് 57%, മറ്റ് ഇന്ധനങ്ങള്‍ക്ക് 26% എന്നിങ്ങനെയും വില വര്‍ധിച്ചു. ഹോം ഹീറ്റിംഗ് ഓയിലിനാണ് ഏറ്റവും വില കൂടിയത്. ഇരട്ടിയിലധികമായി ഇത് വര്‍ധിച്ചു, 102% വര്‍ദ്ധനവാണ് ഇത് രേഖപ്പെടുത്തിയത്.
തൊട്ടതിനെല്ലാം തീവിലയെന്നതാണ് രാജ്യത്തെ പൊതു സ്ഥിതി. ഉരുളക്കിഴങ്ങ് ഒഴികെയുള്ള പലചരക്ക് സാധനങ്ങളുടെയെല്ലാം വില കുതിക്കുകയാണ്. പാന്‍ ബ്രെഡിന്റെ വിലയില്‍ 12 മുതല്‍ 17 സെന്റിലധികം കൂടി. 500 ഗ്രാം പാക്കറ്റ് സ്പാഗെറ്റിയ്ക്ക് കഴിഞ്ഞ മേയ് മാസത്തെ അപേക്ഷിച്ച് 19 സെന്റാണ് കൂടിയത്. പ്രതിമാസ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ വീടുകളുടെ വൈദ്യുതി, വെള്ളം, ഗ്യാസ് തുടങ്ങിയവയുടെ വില ഏപ്രില്‍ മുതല്‍ 3.7% വര്‍ധനവുണ്ടായി.
ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ജീവിതച്ചെലവും പാര്‍പ്പിട പ്രശ്നവും ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്ന് പാര്‍ട്ടി ടി ഡി റിച്ചാര്‍ഡ് ബോയല്‍ ആരോപിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.