ജൂലൈ അവസാനത്തോടെ പലിശ നിരക്ക് 0.25% വര്‍ദ്ധിപ്പിക്കാനും തീരുമാനമുണ്ട്. 2011ന് ശേഷം ആദ്യമായാണ് ഇ സി ബി പലിശ നിരക്ക് കൂട്ടുന്നത്. 2000 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവുമാണിത്. പലിശ നിരക്കിലെ വര്‍ദ്ധനവ് മോര്‍ട്ട്ഗേജുകളുടെ പലിശനിരക്കിന്റെ വര്‍ദ്ധനവിനും കാരണമാകുമെന്നാണ് കരുതുന്നത്.
“We intend to raise the key ECB interest rates by 25 basis points at our July monetary policy meeting,” says ECB President Christine Lagarde | Read more on the interest rate hike: https://t.co/UFCLhCC9Zs pic.twitter.com/dsOLZh7Mkt
— RTÉ News (@rtenews) June 9, 2022
പണപ്പെരുപ്പം കുറയാത്ത പക്ഷം സെപ്തംബറില്‍ വീണ്ടും തുടര്‍നടപടിയുണ്ടാകുമെന്ന സൂചനയും ബാങ്ക് നല്‍കി. പണപ്പെരുപ്പം റെക്കോഡ് തലത്തില്‍ 8.1%ലെത്തിയിട്ടും വീണ്ടും ഉയരുന്നതിന്റെ സാഹചര്യത്തിലാണ് ഇ സി ബിയുടെ നടപടി. വിലക്കയറ്റം കൂടുതല്‍ വ്യാപകമാകുമെന്നും ബാങ്ക് ഭയക്കുന്നു. അങ്ങനെയെങ്കില്‍ സെപ്തംബറില്‍ ഈ നിരക്ക് വീണ്ടും ഉയര്‍ത്തും. ഇടക്കാലയളവില്‍ പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് മടങ്ങുമെന്നാണ് കരുതുന്നതെന്ന് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡ് പറഞ്ഞു.
കോവിഡ് ലോക്ക്ഡൗണില്‍ നിന്ന് സമ്പദ്വ്യവസ്ഥ തിരിച്ചുവന്നതിന്റെ ഭാഗമായിട്ടാണ് പണപ്പെരുപ്പത്തിന് വേഗത കൈവന്നത്. റഷ്യയുടെ ഉക്രൈയ്ന്‍ ആക്രമണത്തോടെ അത് കൂടുതല്‍ ശക്തമാവുകയായിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.