അയര്‍ലണ്ടിലെ മോര്‍ട്ട്ഗേജുടമകള്‍ക്ക് ‘കഷ്ടകാലം’ വരുന്നു..! പ്രതിമാസ മോര്‍ട്ട്ഗേജ് ചെലവില്‍ 80 യൂറോ വരെ വര്‍ധനവ് ഉണ്ടായേക്കും
ഡബ്ലിന്‍ : അയര്‍ലണ്ടിലെ മോര്‍ട്ട്ഗേജുടമകള്‍ക്ക് ‘കഷ്ടകാലം’ വരുന്നു. ഇ സി ബി പലിശനിരക്കുകളുയര്‍ത്തുന്നതോടെ മാസം തോറും മോര്‍ട്ട്ഗേജ് ചെലവില്‍ 80 യൂറോ വരെ അധികച്ചെലവുണ്ടായേക്കാമെന്നാണ് വാര്‍ത്തകള്‍. ഇന്നത്തെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് യോഗത്തില്‍ നിരക്ക് വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പത്തിന്റെ ദുരിതത്തില്‍ കഴിയുന്ന 7,40,000 കുടുംബങ്ങള്‍ക്ക് തലവേദനയുണ്ടാക്കുന്ന തീരുമാനമാണിത്.
ഈ വര്‍ധനവ് തുടക്കം മാത്രമായിരിക്കുമെന്നും 30 മാസത്തിനുള്ളില്‍ നിരക്ക് വര്‍ദ്ധന 1.5% മുതല്‍ 2.5% വരെയാകാമെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു. യു എസ് ഫെഡറല്‍ റിസര്‍വ്വും ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഒരു വര്‍ഷം മുമ്പ് തന്നെ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. ഓസ്ട്രേലിയന്‍ സെന്‍ട്രല്‍ ബാങ്കും ഈയാഴ്ചയാദ്യം പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഉക്രൈയ്ന്‍ യുദ്ധം മൂലം കുതിക്കുന്ന ഊര്‍ജ്ജത്തിന്റെയും ഭക്ഷണത്തിന്റെയും വിലക്കയറ്റമാണ് കൂടുതല്‍ വേഗത്തില്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇ സി ബിയെ പ്രേരിപ്പിക്കുന്നതെന്നും നിരീക്ഷണമുണ്ട്.
ഇ സി ബി ബോണ്ട് വാങ്ങുന്നതിനുള്ള സഹായം പിന്‍വലിക്കുമെന്നും ജൂലൈ, സെപ്തംബര്‍ മാസങ്ങളിലായി രണ്ട് തവണ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. റിപ്പബ്ലിക്കിലെ 7,40,000 റസിഡന്‍ഷ്യല്‍ മോര്‍ട്ട്ഗേജുകാരിലെ വേരിയബിള്‍, ട്രാക്കര്‍ നിരക്കുകളില്‍പ്പെട്ട 4,60,000 ഭവനവായ്പ വായ്പക്കാര്‍ക്ക് ഈ വര്‍ധിച്ച നിരക്കുകള്‍ നേരിടേണ്ടി വരും.
ഹ്രസ്വകാലത്തേയ്ക്ക് ഫിക്സഡ് മോര്‍ട്ട്ഗേജ് നിരക്കുകളില്‍ കടം വാങ്ങുന്നവര്‍ക്ക് ഉയര്‍ന്ന വായ്പാ ചെലവുകളുണ്ടാകുമെന്നതിനാല്‍ 7,40,000 വായ്പക്കാര്‍ക്കും ഇതിന്റെ കെടുതി നേരിടേണ്ടി വരുമെന്നാണ് സൂചന. ഈ രണ്ട് ഇ സി ബി നിരക്ക് വര്‍ദ്ധനകളിലൂടെ കുടുംബങ്ങളുടെ മോര്‍ട്ട് ഗേജ് ചെലവുകളില്‍ പ്രതിവര്‍ഷം 960 യൂറോയുടെ അധികച്ചെലവുണ്ടാകുമെന്ന് സീനിയര്‍ ബ്രോക്കര്‍ മീഹോള്‍ ഡൗലിംഗ് വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.