ഡബ്ലിന്‍ : സാമ്പത്തിക ബാധ്യതകള്‍ക്കിടയിലും വന്‍ തുക മിച്ചം വെച്ച് അയര്‍ലണ്ട് കരുത്തു തെളിയിച്ചു. സര്‍ക്കാരിന്റെ ഖജനാവ് 1.4 ബില്യണ്‍ യൂറോയുടെ മിച്ചം കാണിക്കുന്നതായി ധനകാര്യ വകുപ്പ് വെളിപ്പെടുത്തി. മെയ് അവസാനം വരെയുള്ള കണക്കാണിത്.
വാറ്റ്, വരുമാന നികുതി, കോര്‍പ്പറേറ്റ് നികുതി എന്നിവയിലെല്ലാം വന്‍ വര്‍ധനവുണ്ടായതും കസ്റ്റംസ് നികുതി വരുമാനം കൂടിയതുമാണ് അയര്‍ലണ്ടിന്റെ സാമ്പത്തിക മികവിന് കാരണമായത്. നികുതി വരുമാനം ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ത്തന്നെ 30 ബില്യണ്‍ യൂറോയായി ഉയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായിരുന്നത് 6 ബില്യണ്‍ യൂറോയുടെ കമ്മിയായിരുന്നു. ഈ സ്ഥാനത്താണ് കമ്മിയും നികത്തിയുള്ള അയര്‍ലണ്ടിന്റെ സാമ്പത്തിക മുന്നേറ്റം. നികുതി റിട്ടേണുകളിലൂടെ 7.4 ബില്യണ്‍ യൂറോയുടെ നേട്ടമുണ്ടാക്കിയെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.
വരുമാന നികുതിയില്‍ 17% വര്‍ധനവാണുണ്ടായത്. വാറ്റ് 29%, കോര്‍പ്പറേഷന്‍ നികുതി 77% എന്നിങ്ങനെയും കൂടി. 2021ലെ ഇതേ കാലയളവിനേക്കാള്‍ 2.3 ബില്യണ്‍ കൂടുതലാണിതെന്ന് കണക്കുകള്‍ പറയുന്നു. ബ്രക്‌സിറ്റിനു ശേഷം കഴിഞ്ഞ വര്‍ഷം യുകെയുമായുള്ള വ്യാപാരം വര്‍ധിച്ചതോടെ കസ്റ്റംസ് വരവും 29% കൂടി. കഴിഞ്ഞ വര്‍ഷം ഈ സമയത്തെ ചെലവിനേക്കാള്‍ നാല് ശതമാനം 1.2 ബില്യണ്‍ യൂറോ കുറവായതും നേട്ടമായി.
നികുതി വരവുകള്‍ ശക്തമായി തുടരുന്നുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്ന് ധന മന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.