ഡബ്ലിന്‍ : പോളണ്ടില്‍ പാസ്സാക്കിയ കശാപ്പു നിരോധന നിയമം ഇസ്ലാം വിരുദ്ധത മൂലമെന്ന് ആക്ഷേപം.മതവിദ്വേഷത്തിന്റെ പേരിലാണ് മീറ്റ് ഷോപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ദീര്‍ഘകാലമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നവരെയും ബിസിനസ്നടത്തുന്നവരെയും ഉപദ്രവിക്കുന്നതിനാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും ആരോപണമുണ്ട്.
ഹലാല്‍, ഉപ്പിലിട്ട ഇറച്ചി എന്നിവയുടെ ഉല്‍പാദനം ഉള്‍പ്പെടെ ആചാരപരമായ കശാപ്പ് നിരോധിക്കുന്ന നിയമമാണ് പോളണ്ട് സര്‍ക്കാര്‍ വെള്ളിയാഴ്ച പാസാക്കിയത്. ഭരണകക്ഷിയായ ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി (പിഎസ്)നിര്‍ദ്ദേശിച്ച ഈ നിയമം പോളണ്ടിന്റെ ഭരണ സഖ്യത്തില്‍ഭിന്നിപ്പിനിടയാക്കി. പുതിയ തിരഞ്ഞെടുപ്പിന് വഴി തുറന്നിരിക്കുകയാണ്.
രണ്ട് വലതുപക്ഷ സഖ്യകക്ഷികള്‍ ഈ നിയമത്തിനെതിരെ വോട്ടുചെയ്തിരുന്നു.ലിബറല്‍ പ്രതിപക്ഷത്തിന്റെ വോട്ടുകളുടെ പിന്തുണയോടെയാണ് നിയമം പാസ്സായത്.ലോ ആന്റ് ജസ്റ്റിസ് പാര്‍ട്ടി (പിസ്) സ്ഥാപകനായ ജറോസ്ലോ കാസിന്‍സ്‌കിയുടെ സ്വന്തം പദ്ധതിയാണ് നിയമവും വിവാദവുമായിരിക്കുന്നത്.മതപരമായ മൃഗ കശാപ്പുകള്‍ക്കൊപ്പം പോളണ്ടിലെ രോമക്കുപ്പായ കച്ചവടവും സര്‍ക്കസുകളില്‍ മൃഗങ്ങളുടെ ഉപയോഗവും നിയമം നിരോധിക്കുന്നു.
മൃഗത്തെ കഴുത്ത് മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് അറുക്കുന്നതിനുള്ള മുസ്ലീം, ജൂത സാങ്കേതികത മനുഷ്യത്വരഹിതമാണോ എന്നതാണ് കാര്യമായ ചര്‍ച്ചാവിഷയം.ഒരു മൃഗത്തെ കൊല്ലുന്നതിനുമുമ്പ് തലയില്‍ വൈദ്യുത ബോള്‍ട്ട് ഉപയോഗിച്ച് ഷോക്ക് കൊടുക്കുന്നതാണ് മതേതര സമ്പ്രദായം. ഇതില്‍ ഉള്‍പ്പെടുന്ന മൃഗങ്ങള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതായി മറുവാദമുണ്ട്.
ഒരു മൃഗത്തെ കൊല്ലുന്നതിനുമുമ്പ് അതിനെ ഭ്രമിപ്പിക്കുന്നത് അതിനെ കൂടുതല്‍ പീഡിപ്പിക്കുന്നതാണെന്ന് പരീക്ഷണം തെളിയിച്ചിട്ടുണ്ടെന്നും വിമര്‍ശകര്‍പറയുന്നു.എന്തുകൊണ്ടാണ് ഇപ്പോള്‍ നിയമം വന്നത് എന്നതിനെച്ചൊല്ലി ആശയക്കുഴപ്പം നിലനില്‍ക്കുന്നു.ജര്‍മന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് പറയുന്നത്. മൃഗക്ഷേമവും നിയമവുമായി യാതോരു ബന്ധവുമില്ലെന്നാണ്. വിഷയം രാഷ്ട്രീയമാണെന്നും അവര്‍ പറയുന്നു.
ഇസ്ലാമിക ലോകത്തേക്ക് ഹലാല്‍ ഇറച്ചി കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് പോളണ്ട്. മാത്രമല്ല യൂറോപ്പില്‍ നിന്നും ഇസ്രായേലിലേയ്ക്ക് ഉപ്പിലിട്ട ഇറച്ചി (കോഷര്‍) കയറ്റുമതിചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നുമാണ് പോളണ്ട്. കയറ്റുമതിയുടെ 5% വിഹിതമുള്ള ഗോ മാംസ കയറ്റുമതിയില്‍ നിന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് 1.5 ബില്യണ്‍ യൂറോയാണെത്തുന്നതെന്ന് പോളണ്ടിലെ നാഷണല്‍ അഗ്രികള്‍ച്ചറല്‍ ചേമ്പേഴ്‌സ് പറയുന്നു. അതേസമയം, കയറ്റുമതിയുടെ 40%മാണ് ഹലാല്‍, കോഷര്‍ മാംസം എന്നിവ.
മൃഗങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമത്തിന് വേണ്ടി ഒരു
സര്‍ക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയത് എന്തിനെന്നാണ് ഇപ്പോള്‍ പോളണ്ടില്‍ നടക്കുന്ന ചര്‍ച്ചകള്‍.ഭരണകക്ഷി സഖ്യം തകര്‍ന്നുവെന്ന് മാത്രമല്ല പോളണ്ടിലെ കര്‍ഷകര്‍ക്കും കനത്ത പ്രഹരമാണ് ഇതേല്‍പ്പിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.
ആചാരപരമായ കശാപ്പ് പോളണ്ട് നിരോധിക്കുന്നത് ഇതാദ്യമല്ല. മുമ്പേ ഇത് വിവാദമാണ്, കാരണം കഴുത്ത് മുറിക്കുന്നതിന് മുമ്പ് മൃഗങ്ങളെ ഭ്രമിപ്പിക്കുന്നത് നിയമം മൂലം വിലക്കിയിരുന്നു.
2013ലാണ് സര്‍ക്കാര്‍ ഈ നിയമം നിരോധിച്ചത്. 2014 ല്‍ നിയമം അസാധുവുമാക്കി .യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ എന്നിവയടക്കമുള്ള ഡസന്‍ രാജ്യങ്ങളുമായി കരാര്‍ ഏര്‍പ്പെട്ട കയറ്റുമതിക്കാരെയും ഈ നിയമം കുരുക്കിലാക്കിയിട്ടുണ്ട്.
തീവ്രവലതുപക്ഷ വാദികളുടെ ഇസ്ലാം വിരുദ്ധതയാണ് പോളിഷ് രാഷ്ട്രീയമെന്നും വിമര്‍ശകര്‍ പറയുന്നു.യൂറോപ്യന്‍ ജൂത അസോസിയേഷന്‍ നിയമത്തെ സ്വാഗതം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.