ബൈ-നൗ-പേ-ലേറ്റര്‍ സ്ഥാപനങ്ങള്‍ക്ക് മേലും സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ നിയന്ത്രണം… തോന്നുംപോലെ പലിശ ഈടാക്കാനാവില്ല
ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ കൂടുതല്‍ ശക്തിവത്താക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഇടപെടല്‍. ഉപഭോക്തൃ സംരക്ഷണ (റഗുലേഷന്‍ ഓഫ് റീട്ടെയില്‍ ക്രെഡിറ്റ് ആന്‍ഡ് ക്രെഡിറ്റ് സര്‍വീസിംഗ് സ്ഥാപനങ്ങള്‍) ആക്റ്റ് 2022ന്റെ ഭാഗമായാണ് സെന്‍ട്രല്‍ ബാങ്കിന്റെ നോട്ടം ഇങ്ങോട്ടേയ്ക്കുമെത്തുന്നത്.
ഇതനുസരിച്ച് ഹയര്‍ പര്‍ച്ചേസ്, കണ്‍സ്യൂമര്‍ ഹയര്‍, പേഴ്സണല്‍ കോണ്‍ട്രാക്ട് പ്ലാനുകള്‍ (പി സി പികള്‍), ബി എന്‍ പി എല്‍ തുടങ്ങിയ ഹയര്‍ പര്‍ച്ചേസ് കരാറുകള്‍ വാഗ്ദാനം ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങള്‍ സെന്‍ട്രല്‍ ബാങ്കില്‍ റീട്ടെയില്‍ ക്രെഡിറ്റ് സ്ഥാപനമായോ ക്രെഡിറ്റ് സര്‍വീസിംഗ് സ്ഥാപനമായോ രജിസ്റ്റര്‍ ചെയ്യണം.
കഴിഞ്ഞ മാസമാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതിന്റെ ഭാഗമായി ‘ബൈ-നൗ-പേ-ലേറ്റര്‍’ (ബി എന്‍ പിഎല്‍) ഉള്‍പ്പടെയുള്ള ജനപ്രിയ സ്‌കീമുകള്‍ ഓഫര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കൂടി സെന്‍ട്രല്‍ ബാങ്ക് നിയമങ്ങള്‍ക്ക് കീഴില്‍ വരും.
ഉപഭോക്താക്കള്‍ക്ക് ഇന്‍ഡയറക്ട് ക്രെഡിറ്റ് വാഗ്ദാനം ചെയ്യുന്ന നിരവധി സ്ഥാപനങ്ങളാണുള്ളത്. ഇവ തവണകളായി പണം അടയ്ക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നു. റീട്ടെയ്‌ലര്‍ക്ക് നേരിട്ട് പണം നല്‍കി ഉപഭോക്താക്കളില്‍ നിന്നും പലിശ സഹിതം തവണകളായി തുക ഈടാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇത്തരം ക്രെഡിറ്റ് കരാര്‍ ഇടപാടുകളില്‍ പലിശ നിരക്ക് 23% വരെ ഈടാക്കാന്‍ കഴിയും. അതില്‍ക്കൂടുതല്‍ പലിശ ഈടാക്കുന്നതിനും പുതിയ ചാര്‍ജ്ജുകളോ മറ്റോ ചുമത്തുന്നതിനും പ്രത്യേക അനുമതി വാങ്ങണമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.
ഇത്തരം സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ട്രാന്‍സിഷണല്‍ ഓതറൈസേഷന്‍ കരാറുകള്‍ പ്രയോജനപ്പെടുത്താമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.