head3
head1

വീട് വാങ്ങുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശം: ഒരു ലക്ഷം യൂറോ വരെ വരുമാനമുള്ളവര്‍ക്കും അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീമില്‍ അപേക്ഷിക്കാം

ഡബ്ലിന്‍ : 100,000 യൂറോ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും അഫോര്‍ഡബിള്‍ ഭവന പദ്ധതി പ്രകാരം വീടുകള്‍ വാങ്ങാനുള്ള അനുമതി നല്‍കിയതായി ഐറിഷ് സര്‍ക്കാര്‍. ഇതോടെ അയര്‍ലണ്ടിലെ നഴ്സുമാരുടെ കുടുംബങ്ങള്‍ അടക്കമുള്ളവര്‍ക്ക് അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീമില്‍ അപേക്ഷിക്കാനായേക്കും.

അഫോര്‍ഡബിള്‍ ഹൗസിംഗ് ഫണ്ടിന് കീഴില്‍ ഏകദേശം 550 വീടുകള്‍ വിതരണം ചെയ്യുന്നതിനായി ഈ വര്‍ഷം മാത്രം 60 മില്യണ്‍ യൂറോ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഭവന മന്ത്രി ഡാരാ ഒബ്രിയന്‍ അംഗീകരിച്ച ചട്ടങ്ങളിലാണ് 100,000 യൂറോ വരെ വരുമാനമുള്ളവരെ കൂടി അഫോര്‍ഡബിള്‍ സ്‌കീമിലുള്ള വീട് വാങ്ങാനായി യോഗ്യരാക്കാന്‍ അനുവദിച്ചത്.

ഭാവിയില്‍ പദ്ധതി വിപുലീകരിക്കുന്നതിനായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷം മുതല്‍ പ്രാദേശിക കൗണ്‍സിലുകള്‍ വഴി പലിശ രഹിത ഇക്വിറ്റി ഓഹരി നല്‍കുമെന്നും. കൗണ്‍സിലുകള്‍ ഡവലപ്പര്‍മാര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാന്‍ സ്ഥലവും സര്‍വീസ് സൈറ്റുകളും നല്‍കുമെന്നും സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച നയരേഖ വ്യക്തമാക്കുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവരുടെ ചെലവുകള്‍ വഹിക്കാന്‍ ഭവന വകുപ്പില്‍ നിന്ന് സബ്സിഡി ലഭിക്കും.

ഒരു ലക്ഷം യൂറോ വരെ വരുമാനമുള്ള അപേക്ഷകന് വരുമാനത്തിന്റെ മൂന്നര ഇരട്ടി വരുമാന തുക അഫോര്‍ഡബിള്‍ സ്‌കീമിലെ വീടുകള്‍ ഉപയോഗിക്കാമെന്ന് നിയമങ്ങള്‍ അനുശാസിക്കുന്നു. പ്രോപ്പര്‍ട്ടി മൂല്യത്തിന്റെ 85.5 ശതമാനം കവിയാത്തിടത്തോളമാവും ഇത്. മറ്റു സബ്സിഡികള്‍ കൂടി ചേര്‍ത്താല്‍ സ്‌കീമിന് കീഴില്‍, 410,000 യൂറോയുടെ വീടു വരെ വാങ്ങാന്‍ ഗുണഭോക്താവിനെ നിയമം അനുവദിക്കുന്നു.

പ്രാദേശിക കൗണ്‌സിലുകളുടെ പിന്തുണയോടെ 2026 ഓടെ 7,550 അഫോര്‍ഡബിള്‍ വീടുകള്‍ വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നതായി വകുപ്പ് അറിയിച്ചു.

സിന്‍ ഫെയ്നിന്റെ പ്രതിഷേധം

അഫോര്‍ഡബിള്‍ പദ്ധതി പ്രകാരമുള്ള പുതിയ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ എതിര്‍പ്പുമായി സിന്‍ ഫെയ്ന്‍ വക്താവ് ഇയോന്‍ ഓ ബ്രോയിന്‍ രംഗത്തെത്തി.

410,000 യൂറോയുടെ വീടുകളെ അഫോര്‍ഡബിള്‍ എന്ന് വിശേഷിപ്പിക്കുന്നത് ഈ വാക്കിനെ പരിഹസിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.