head1
head3

പൊതുമേഖലാ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടനുണ്ടായേക്കും

ഡബ്ലിന്‍ : പൊതുമേഖലയിലെ മൂന്നരലക്ഷം വരുന്ന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടനുണ്ടായേക്കും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി മീഹോള്‍ മഗ്രാത്ത് അംഗീകാരം നല്‍കി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും മന്ത്രി ഇക്കാര്യം അവതരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ മന്ത്രി വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതോടെയാണ് രാജ്യത്ത് ശമ്പള വര്‍ധനയ്ക്ക് സാധ്യത തെളിഞ്ഞത്.

പണപ്പെരുപ്പം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം കണക്കിലെടുത്ത് ശമ്പള കരാറില്‍ പുനപ്പരിശോധനയ്ക്ക് വ്യവസ്ഥ കൊണ്ടു വരണമെന്ന് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സും എസ്ഐപിടിയുവും നേരത്തേ ആവശ്യപ്പെട്ടിരുന്നു.

വര്‍ദ്ധിച്ച പണപ്പെരുപ്പത്തിന്റെയും ഉക്രൈയ്ന്‍ സംഘര്‍ഷത്തിന്റെയുമൊക്കെ വെല്ലുവിളി നിറഞ്ഞ സാഹചര്യം എല്ലാവരും മനസ്സിലാക്കണമെന്ന് മന്ത്രി മഗ്രാത്ത് പറഞ്ഞു. എന്നിരുന്നാലും ബന്ധപ്പെട്ട എല്ലാവരും ക്രിയാത്മകമായി ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.