ബ്രസല്‍സ് : കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ യൂറോ സോണിന്റെ വ്യാപാര വളര്‍ച്ചയ്ക്ക് ആക്കം കൂടിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഉല്‍പ്പാദന വളര്‍ച്ചയില്‍ ഇടിവുണ്ടായെന്നും എസ് ആന്റ് പി ഗ്ലോബലിന്റെ ഫൈനല്‍ കോംപോസിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്റക്സ് (പി എം ഐ) സാക്ഷ്യപ്പെടുത്തുന്നു.
സോണിന്റെ മൊത്തം സാമ്പത്തിക വളര്‍ച്ച മാര്‍ച്ചില്‍ 54.9 ആയിരുന്നത് ഏപ്രിലില്‍ 55.8 ആയി കൂടിയെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സര്‍വ്വീസ് ഇന്‍ഡസ്ട്രിയാണ് കഴിഞ്ഞ മാസം വലിയ നേട്ടമുണ്ടാക്കിയത്. മാര്‍ച്ചില്‍ 55.6 ആയിരുന്നത് 57.7 ആയാണ് ഉയര്‍ന്നത്. കഴിഞ്ഞ ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഏപ്രിലില്‍ പിഎംഐ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 55.5 ലേക്ക് ഇടിഞ്ഞിരുന്നു. അതിന് ശേഷമാണ് ഈ നേട്ടമുണ്ടാക്കിയത്.
കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതും ആളുകളുടെ ശുഭാപ്തിവിശ്വാസം മെച്ചപ്പെട്ടതുമാണ് സര്‍വ്വീസ് മേഖലയിലെ ഉണര്‍വ്വിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ സര്‍വ്വീസ് ബിസിനസ്സ് പ്രതീക്ഷകളുടെ സബ് ഇന്റക്സ് 60.8 ല്‍ നിന്ന് 62.3 ആയി ഉയര്‍ന്നുവെന്ന് ഡാറ്റ പറയുന്നു.
എന്നാല്‍ സ്ഥാപനങ്ങളുടെ കുതിച്ചുയര്‍ന്ന ചെലവുകള്‍ ഉപഭോക്താക്കളിലേക്കും എത്തിയതിനാല്‍ ജീവിതച്ചെലവ് വര്‍ധിച്ചെന്നും എസ് ആന്റ് പി ഗ്ലോബല്‍ ഡാറ്റ പറയുന്നു.
കോമ്പോസിറ്റ് ഔട്ട്പുട്ട് വില സൂചിക 65.7ല്‍ നിന്ന് 68.5 -ലേയ്ക്കാണ് കുതിച്ചത്. ഡാറ്റാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്.യൂറോപ്യന്‍ യൂണിയനിലെ പണപ്പെരുപ്പം കഴിഞ്ഞ മാസം 7.5% ആയി ഉയര്‍ന്നിരുന്നു. ഇ സി ബി ലക്ഷ്യമിട്ടതിന്റെ നാലിരട്ടിയായിരുന്നു ഇത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.