ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കുടുംബങ്ങള്‍ക്കുള്ള വൈദ്യുതി, ഗ്യാസ് വില വര്‍ധിപ്പിക്കുന്നു. നിത്യ ജീവിതച്ചെലവുകളുടെ കുതിച്ചുകയറ്റം മൂലം തകര്‍ന്ന കുടംബങ്ങള്‍ക്കുമേല്‍ 400 യൂറോയുടെ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് പുതിയ വര്‍ധനവ്. വിന്ററിലാണ് വര്‍ധിച്ച നിരക്കുകള്‍ നല്‍കേണ്ടി വരിക. വൈദ്യുതി വില 300 യൂറോ മുതല്‍ 400 യൂറോ വരെ ഉയരുമെന്നും റസിഡന്‍ഷ്യല്‍ ഗ്യാസ് വിലയിലും സമാനമായ വര്‍ദ്ധനവുണ്ടാകുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
ഈ വര്‍ഷം ഇതിനകം തന്നെ മിക്ക പാചകവാതക ഏജന്‍സികളും വില 40% വരെ വര്‍ദ്ധിപ്പിച്ചിരുന്നു. പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കും ഗ്യാസ് വിതരണം നിര്‍ത്താനുള്ള റഷ്യന്‍ നീക്കമാണ് ഗ്യാസ് വില കുത്തനെ ഉയര്‍ന്നത്. ഹോള്‍സെയില്‍ ഗ്യാസിന്റെ വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറിരട്ടി കൂടുതലാണിപ്പോള്‍.
ചില യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിതരണം വെട്ടിക്കുറയ്ക്കാനുള്ള റഷ്യയുടെ നീക്കത്തെ തുടര്‍ന്നാണ് വൈദ്യുതിക്കും ഗ്യാസിനും വില കൂടുന്നത്. ഹോള്‍സെയില്‍ ഗ്യാസിന്റെ വില വര്‍ധനവ് മൂലം വീടുകള്‍ക്കും ബിസിനസ്സുകള്‍ക്കും കൂടുതല്‍ വര്‍ദ്ധനവ് നേരിടേണ്ടി വരുമെന്ന് യൂണിവേഴ്സിറ്റി കോളജ് കോര്‍ക്കിലെ (യു സി സി) ഊര്‍ജ്ജ ശാസ്ത്രജ്ഞന്‍ ഡോ. പോള്‍ ഡീന്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.