head3
head1

അയര്‍ലണ്ടില്‍ ടാക്സി ചാര്‍ജ്ജുകള്‍ 12.5% വര്‍ധിപ്പിക്കുന്നതിന് എന്‍ ടി എ ശുപാര്‍ശ

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ടാക്സി ചാര്‍ജ്ജുകള്‍ 12.5% വര്‍ധിപ്പിക്കുന്നതിന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (എന്‍ടിഎ) ശുപാര്‍ശ. ഇന്ധന വില വര്‍ധനവിന്റെയും മറ്റും പശ്ചാത്തലത്തില്‍ ടാക്സി ഓപ്പറേറ്റര്‍മാരുടെ ചെലവുകള്‍ ഗണ്യമായി വര്‍ധിച്ചതു കണക്കിലെടുത്താണ് എന്‍ ടി എയുടെ നാഷണല്‍ മാക്സിമം ടാക്സി നിരക്ക് റിപ്പോര്‍ട്ടിന്റെ ഇതു സംബന്ധിച്ച ശുപാര്‍ശ.

ടാക്സികളില്‍ കാഷ്ലെസ് പേമെന്റ് കൊണ്ടുവരണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

നിര്‍ദിഷ്ട നിരക്ക് വര്‍ധന നിലവില്‍ മേയ് 27 ഉച്ചയ്ക്ക് 12 മണി വരെ പബ്ലിക് കണ്‍സള്‍ട്ടേഷനിലാണ്. തുടര്‍ന്ന് റിപ്പോര്‍ട്ട് എന്‍ടിഎ ബോര്‍ഡ് പരിഗണിയ്ക്കും. അധികം വൈകാതെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.

മുമ്പ് 2018 -ലാണ് അവസാനമായി നിരക്ക് കൂട്ടിയത്. അതിനു ശേഷം ഉണ്ടായിട്ടുള്ള ചെലവുകളിലെ വര്‍ധന അതോറിറ്റി പരിഗണിച്ചു. പ്രവര്‍ത്തന ചെലവുകള്‍ മുന്‍നിര്‍ത്തി രണ്ട് വര്‍ഷത്തിലൊരിക്കല്‍ അതോറിറ്റി ടാക്സി നിരക്ക് അവലോകനം ചെയ്യാറുള്ളതാണ്.

ഇന്ധന വില വര്‍ധനവ് മൂലം ടാക്സികളുടെ ചെലവ് 2017നും 2022നും ഇടയില്‍ 11% വരെ കൂടിയതായി അതോറിറ്റി പറയുന്നു.അതിനാല്‍ ടാക്സി ഫെയറുകളില്‍ 11.7%ശതമാനത്തിനും 12.5 ശതമാനത്തിനും ഇടയില്‍ വര്‍ധിപ്പിക്കണമെന്ന് എന്‍ ടി എ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എല്ലാ ടാക്സികളിലും കാഷ്ലെസ് പേയ്‌മെന്റ് ഓപ്ഷനുകള്‍ നടപ്പിലാക്കണമെന്നും എന്‍ ടി എ ആവശ്യപ്പെടുന്നു. 2019ല്‍ ശുപാര്‍ശ ചെയ്തിരുന്ന ഈ പരിഷ്‌കാരം കോവിഡ് പാന്‍ഡെമിക്കിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. കാഷ്ലെസ് പേയ്‌മെന്റുകള്‍ നടപ്പിലാക്കുന്നതിനുള്ള ചെലവ് കണക്കിലെടുത്താണ് ടാക്സി നിരക്കില്‍ ഒരു ശതമാനം വര്‍ധന കൂടി വരുത്തിയതെന്നും എന്‍ ടി എ പറഞ്ഞു.

കടകളിലും റസ്റ്റോറന്റുകളിലും കാര്‍ഡ് പേയ്‌മെന്റുകള്‍ സാധാരണമായിട്ടുണ്ട്. അതിനാലാണ് ടാക്‌സികളിലും കാഷ് ലെസ് പേയ്‌മെന്റുകള്‍ നിര്‍ദ്ദേശിക്കുന്നതെന്ന് എന്‍ ടി എ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.