റോം: ഇറ്റാലിയന്‍ വംശജനായ നഴ്‌സ് Artemides Zatti വിശുദ്ധ പദവിയിലേക്ക്. Congregation for the Causes of Saints തലവന്‍ Marcello Semeraro യുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ദിവസം Artemides Zatti യുടെ അത്ഭുത പ്രവര്‍ത്തിക്ക് അംഗീകാരം നല്‍കുകയായിരുന്നു. അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന തീയ്യതി സംബന്ധിച്ച മാര്‍പാപ്പ ഉടന്‍ തീരുമാനമെടുക്കും. 2016 ല്‍ ischemic stroke രോഗം ബാധിച്ച് ദുരിതമനുഭവിക്കുകയായിരുന്ന ഫിലിപ്പൈന്‍ സ്വദേശിയുടെ രോഗശാന്തിയാണ് അദ്ദേഹത്തിന്റെ അത്ഭുത പ്രവര്‍ത്തിയായി വത്തിക്കാന്‍ അംഗീകരിച്ചിരിക്കുന്നത്.
1880 ല്‍ ഇറ്റലിയിലെ Boretto നഗരത്തിലായിരുന്നു Artemides Zatti യുടെ ജനനം. തുടര്‍ന്ന് അദ്ദേഹത്തിന്റെ പതിനേഴാം വയസ്സില്‍ കുടുംബത്തോടൊപ്പം അര്‍ജന്റീനയിലെ Bahía Blanca യിലേക്ക് താമസം മാറി. ഇരുപതാം വയസ്സില്‍ അദ്ദേഹം Salesians ല്‍ ചേരുകയും ചെയ്തു. 1902 ല്‍ അദ്ദേഹത്തിന് ക്ഷയരോഗം ബാധിക്കുകയും, പിന്നീട് രോഗമുക്തനായ ശേഷം പൗരോഹിത്യം ഉപേക്ഷിച്ച് നഴ്‌സിങ് സേവനത്തിലേക്ക് കടക്കുകയും ചെയ്തു. തുടര്‍ന്ന് Viedma ആശുപത്രിയില്‍ ദീര്‍ഘകാലം നഴ്‌സായും, ഡെപ്യൂട്ടി ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1951 മാര്‍ച്ച് 15 നായിരുന്നു അദ്ദേഹത്തിന്റെ മരണം. 2002 ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ചെയ്തു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x


Comments are closed.