head3
head1

ഡബ്ലിനില്‍ കാല്‍പന്തുകളിയുടെ ആരവം; സെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ മേയ് 2 ന്

ഡബ്ലിന്‍ : നീണ്ട കോവിഡ് കാല ഇടവേളക്ക് ശേഷം ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കാന്‍ മൈന്‍ഡ് അയര്‍ലണ്ട് സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ മേയ് മാസം 2 ന്.

Venue : Donaghmore Ashbourne GAA Club (Killegland West, Killegland, Ashbourne, Co. Meath, A84 YY47)
Date : May 02 Monday

ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും റോയല്‍ കേറ്ററേഴ്‌സ് ഒരുക്കുന്ന ഇന്ത്യന്‍ ഫുഡ് അന്നേ ദിവസം ലഭ്യമാണ്.

Finance Choice (Income protection and mortgage protection) Indieweaves boutique, Dublin, Royal Indian Cuisine, Ashbourne, Ingredients Asian Shop എന്നീ സ്ഥാപനങ്ങളാണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

12 ടീമുകള്‍ക്കാണ് ടൂര്‍ണമെന്റില്‍ മത്സരിക്കാനാകുക. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ ജോസ് പോളി (0872644351), വിപിന്‍ പോള്‍ (0899561005) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.