head1
head3

തലസ്ഥാനത്ത് വമ്പന്‍ ഭവന-ഹോട്ടല്‍ നിര്‍മ്മാണ പദ്ധതിയുമായി ഓ ഫ്ളിന്‍ ഗ്രൂപ്പ്

ഡബ്ലിന്‍ : തലസ്ഥാനത്ത് വമ്പന്‍ ഭവന-ഹോട്ടല്‍ നിര്‍മ്മാണ പദ്ധതിയുമായി ഓ ഫ്ളിന്‍ ഗ്രൂപ്പെത്തുന്നു. 1,137 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും 15 നിലകളുള്ള ഹോട്ടലുമുള്‍പ്പടെയുള്ള 625 മില്യണ്‍ യൂറോയുടെ ഹോട്ടല്‍-ഭവന പദ്ധതികള്‍ക്കാണ് മൈക്കല്‍ ഓ ഫ്ളിന്റെ ഓ ഫ്ളിന്‍ ഗ്രൂപ്പ് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ പ്ലാനിംഗ് അനുമതി തേടിയിരിക്കുന്നത്.

ഡബ്ലിനിലെ വാക്കിന്‍സ്റ്റൗണ്‍ അവന്യൂവിലാണ് പുതിയ കെട്ടിടസമുച്ചയമുയരുക. 13 അപ്പാര്‍ട്ട്മെന്റ് ബ്ലോക്കുകളില്‍ 12 എണ്ണം നാല് മുതല്‍ 10 നില വരെ ഉയരമുള്ളവയാണ്.

‘സൗത്ത് വെസ്റ്റ് ഗേറ്റ് ഡബ്ലിന്‍ 12’ലൂള്ള 17 ഏക്കര്‍ സ്ഥലത്ത് 148 ബെഡ്‌റൂമുകളും 15 നിലകളുള്ള ഒരു ഹോട്ടലുമാണ് നേസ് റോഡില്‍
പൂര്‍ത്തിയാവുക.ഓ’ഫ്ളിന്‍ ഗ്രൂപ്പിന്റെ ഏറ്റവും വലിയ പദ്ധതിയാണിത്.

ഈ പ്രോജക്ടിലൂടെ 2584 പേര്‍ക്ക് താമസസൗകര്യംനല്‍കാനുമാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന് സമര്‍പ്പിച്ച ആസൂത്രണ ഡോക്യുമെന്റേഷന്‍ പറയുന്നു.

ബില്‍ഡ്-ടു-റെന്റ് യൂണിറ്റുകള്‍ ഉള്‍പ്പെട്ടതാണ് വികസന പദ്ധതി. പാര്‍ട്ട് അഞ്ച് പ്രകാരമുള്ള സോഷ്യല്‍ ഹൗസിംഗ് ബാധ്യതകള്‍ പാലിക്കുന്നതിനാണിത്.

724 ബില്‍ഡ്-ടു-സെയില്‍ യൂണിറ്റുകളും 114 സോഷ്യല്‍ ഹൗസിംഗ് യൂണിറ്റുകളുമാണുണ്ടാവുക.5,000 ചതുരശ്ര മീറ്റര്‍ ഓഫീസ് , 10 റീട്ടെയില്‍ യൂണിറ്റുകള്‍, കള്‍ച്ചറല്‍ ഹബ്ബ്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.മുന്‍ നിസ്സാന്‍ സൈറ്റിലാണ് പദ്ധതി വരുക.313 ഓഫീസ് ജീവനക്കാര്‍ ഉള്‍പ്പെടെ 658 ജോലികളും പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും. .

അടുത്ത വര്‍ഷം നിര്‍മാണം ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയര്‍മാനും സിഇഒയുമായ മൈക്കല്‍ ഒഫ്ളിന്‍ പറഞ്ഞു .

ഐറിഷ് മലയാളി ന്യൂസ്

Comments are closed.